TRENDING:

കോഹ്‌ലിയുടെ ഒന്നാം നമ്പറിനു ഭീഷണിയായി രോഹിത്ത്; ഐസിസിയുടെ പുതിയ റാങ്കിങ് പുറത്ത്

Last Updated:

ഒന്നാമതുള്ള വിരാടിന് 891 പോയിന്റും രണ്ടാമതുള്ള രോഹിത്തിന് 885 പോയിന്റുമാണ് സമ്പാദ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഭീഷണിയുയര്‍ത്തി സഹതാരം രോഹിത് ശര്‍മ. ഏറ്റവും പുതിയ റാങ്കിങ്ങില്‍ വിരാടിനേക്കാള്‍ ആറുപോയിന്റ് മാത്രമാണ് രോഹിത്തിന് കുറവുള്ളത്. ഒന്നാമതുള്ള വിരാടിന് 891 പോയിന്റും രണ്ടാമതുള്ള രോഹിത്തിന് 885 പോയിന്റുമാണ് സമ്പാദ്യം.
advertisement

മൂന്നാംസ്ഥാനത്തുള്ള പാക് താരം ബാബര്‍ അസമിനെ 827 പോയിന്റും നാലാമതുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയ്ക്ക് 820 പോയിന്റുമുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനമാണ് താരങ്ങളുടെ പോയിന്റില്‍ കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ലോകകപ്പില്‍ ഇതുവരെ രോഹിത് അഞ്ച് സെഞ്ചുറികളാണ് നേടിയത്. ഇതാണ് താരത്തിന് നേട്ടമായത്.

Also Read: 'ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം' ഇന്ത്യ ജേതാക്കളാകണമെന്നാണ് ആഗ്രഹമെന്ന് അക്തര്‍

ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനം ബൗളര്‍മാരുടെ പട്ടികയില്‍ ബൂമ്രയെ ഒന്നാംസ്ഥാനത്ത് നിലനിര്‍ത്താന്‍ സഹായിച്ചു. 814 പോയിന്റാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാമതുള്ള ട്രെന്റ് ബോള്‍ട്ടിന് 758 പോയിന്റുകളും മൂന്നാമതുള്ള പാറ്റ് കുമ്മിണ്‍സണ് 698 പോയിന്റുകളുമാണുള്ളത്.

advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിയുടെ ഒന്നാം നമ്പറിനു ഭീഷണിയായി രോഹിത്ത്; ഐസിസിയുടെ പുതിയ റാങ്കിങ് പുറത്ത്