'ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം' ഇന്ത്യ ജേതാക്കളാകണമെന്നാണ് ആഗ്രഹമെന്ന് അക്തര്‍
Last Updated:
എന്റെ എല്ലാപിന്തുണയും ഇന്ത്യക്ക് തന്നെയായിരിക്കും
ലീഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാകണമെന്നാണ് ആഗ്രഹമെന്ന് പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും സെമി ലൈനപ്പിനു പിന്നാലെ അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 9നാണ് ഇന്ത്യ ന്യുസീലന്‍ഡ് സെമി പോരാട്ടം നടക്കുന്നത്.
ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയുമോയെന്ന സംശയവും അക്തര്‍ പ്രകടിപ്പിച്ചു. 'സെമിയില്‍ ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം അതിജീവിക്കാനാവില്ല. ഇത്തവണയെങ്കിലും അവര്‍ പടിക്കല്‍ കലമുടക്കില്ലെന്നാണ് പ്രതീക്ഷ. പക്ഷേ എനിക്ക് ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ എന്റെ എല്ലാപിന്തുണയും ഇന്ത്യക്ക് തന്നെയായിരിക്കും' അക്തര്‍ പറഞ്ഞു.
Also Read: ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിച്ചത് ആരൊക്കെ? റണ്‍വേട്ടയില്‍ മുന്നില്‍ ഇവര്‍
ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങ് പ്രകടനത്തെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. മികച്ച ടൈമിങ്ങും ഷോട്ട് സെലക്ഷനുമാണ് രോഹിത് പ്രകടിപ്പിക്കുന്നതെന്നാണ് അക്തര്‍ പറയുന്നത്. രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2019 7:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഈ ലോകകപ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിരിച്ചെത്തണം' ഇന്ത്യ ജേതാക്കളാകണമെന്നാണ് ആഗ്രഹമെന്ന് അക്തര്‍