2024 ലെ ടി20 ലോകകപ്പിലെ എട്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറ കളിച്ചു. 15 വിക്കറ്റുകൾ വീഴ്ത്തി. 31 കാരനായ ഫാസ്റ്റ് ബൗളർ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡും നേടി.
ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളായാണ് അർഷദീപ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റാണ് അർഷദീപ് നേടിയത്. ഇതുവരെ 61 ടി20 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകൾ നേടിയ ഇടംകൈയ്യൻ പേസർ, 2024 ലെ ഐസിസി പുരുഷ ടി20 പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടാനുള്ള മത്സരത്തിലും മുൻനിരയിലുണ്ട്.
advertisement
2022 ജൂലൈ 7 ന് സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ച അർഷദീപ്, കഴിഞ്ഞ വർഷം 18 മത്സരങ്ങൾ കളിക്കുകയും 36 ബാറ്റർമാരെ പുറത്താക്കുകയും ചെയ്തു.
17 മത്സരങ്ങൾ കളിച്ച ഹാർദിക് 16 വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമേ 352 റൺസും നേടി. ബറോഡയിൽ നിന്നുള്ള 31 കാരനായ ഓൾറൗണ്ടർ 2024 ജൂൺ 29 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് 2024 ഫൈനലിൽ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട്, പാകിസ്ഥാന്റെ ബാബർ അസം, സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ, ശ്രീലങ്കയുടെ ഓൾറൗണ്ടർ വാനിന്ദു ഹസരംഗ, അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവരാണ് കഴിഞ്ഞ വർഷം ടി20യിലെ മികച്ച പ്രകടനത്തിന് ശേഷം ഐസിസിയുടെ ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ
ഐസിസി പുരുഷ ടി20 ടീം ഓഫ് ദി ഇയർ 2024: രോഹിത് ശർമ (ക്യാപ്റ്റൻ) (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), ഫിൽ സാൾട്ട് (ഇംഗ്ലണ്ട്), ബാബർ അസം (പാകിസ്ഥാൻ), നിക്കോളാസ് പൂരൻ (വെസ്റ്റ് ഇൻഡീസ്), സിക്കന്ദർ റാസ (സിംബാബ്‌വെ), ഹാർദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), വാനിന്ദു ഹസരംഗ (ശ്രീലങ്ക), അർഷ്ദീപ് സിംഗ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ)
Summary: Indian captain Rohit Sharma, all-rounder Hardik Pandya, and star fast bowlers Arshdeep Singh and Jasprit Bumrah were included in the ICC Men’s T20I Team of the Year 2024