തങ്ങളുടെ ആവശ്യം ഐസിസി അംഗീകരിച്ചില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. “ഇന്നലെ രാത്രി വൈകി ഐസിസി പിസിബിക്ക് ഒരു മറുപടി അയച്ചിരുന്നു. അതിൽ പൈക്രോഫ്റ്റിനെ നീക്കം ചെയ്യില്ലെന്നും അവരുടെ അപേക്ഷ തള്ളിയെന്നും വ്യക്തമാക്കിയിട്ടുണ്ട്,” ഐസിസി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ബുധനാഴ്ച യുഎഇക്കെതിരെ പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നിയന്ത്രിക്കേണ്ടത് പൈക്രോഫ്റ്റാണ്. അതിനാൽ, ഈ കാരണത്താൽ പാകിസ്ഥാൻ ടീം പിന്മാറുമോ എന്നാണ് ഇനി അറിയേണ്ടത്. സാധാരണയായി മത്സരത്തിൽ ടീം ഷീറ്റുകൾ കൈമാറാറുണ്ട്. എന്നാൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ക്യാപ്റ്റൻമാർക്കുമിടയിൽ ടീം ഷീറ്റുകൾ കൈമാറിയില്ലെന്നും ഇത് പൈക്രോഫ്റ്റിന്റെ നിർബന്ധത്തെ തുടർന്നാണെന്നും ആരോപിച്ച് പാകിസ്ഥാൻ ടീം മാനേജർ നവീദ് ചീമ എസിസിക്ക് പരാതി നൽകിയിരുന്നു.
advertisement
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ എലൈറ്റ് പാനലിലെ മുതിർന്ന മാച്ച് റഫറിമാരിൽ ഒരാളാണ് പൈക്രോഫ്റ്റ്. 695 അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം മാച്ച് റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഉസ്മാൻ വാൽഹ ഏഷ്യാ കപ്പിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും സൽമാനോട് പറയാതിരുന്നതാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനെ തുടർന്ന്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും എസിസിയുടെ ഇപ്പോഴത്തെ ചെയർമാനുമായ മോഹ്സിൻ നഖ്‌വി, തിങ്കളാഴ്ച ടീമിനുണ്ടായ നാണക്കേടിന് കാരണക്കാരനായ വാൽഹയെ പുറത്താക്കാൻ ഉത്തരവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
Summary: Pakistan Cricket Board's request to remove Andy Pycroft as match referee for the Asia Cup match against UAE is rejected by the International Cricket Council.