TRENDING:

സര്‍ക്കാരിന്‍റെ അനാവശ്യ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തു

Last Updated:

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അന്താരാഷ്ട്ര  ക്രിക്കറ്റ് കൗൺസിൽ ബോർഡ് അംഗത്വം ഐസിസി സസ്പെന്‍ഡ് ചെയ്തു. ബോര്‍ഡിന് മേല്‍ ലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ മൂലമാണ് നടപടി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. ലോകകപ്പിലെ ഒന്‍പത്  മത്സരങ്ങളില്‍ ഏഴിലും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പിന്നാലെ മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി . എന്നാൽ പിന്നീട് കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു.
pic : icc website
pic : icc website
advertisement

നിയമം ലംഘിക്കുന്ന സമീപനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലുണ്ടായതെന്ന് ഇന്ന് കൂടിയ ഐ.സി.സി ബോര്‍ഡ് യോഗം  കണ്ടെത്തി. ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയ്ക്ക് കളിക്കാനാവില്ല.

സസ്പെൻഷന്റെ വ്യവസ്ഥകൾ പിന്നീട് തീരുമാനിക്കുമെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.2024 ജനുവരിയിലും ഫെബ്രുവരിയിലുമായി നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത് ശ്രീലങ്കയാണ്. ഐസിസി വിലേക്കേർപ്പെടുത്തിയതോടെ മത്സരങ്ങളുടെ നടത്തിപ്പും അനിശ്ചിതത്വത്തിലായി.നവംബർ 21-ന് ഐസിസി ബോർഡ് യോഗം അഹമ്മദാബാദിൽ ചേരുന്നുണ്ട്. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
സര്‍ക്കാരിന്‍റെ അനാവശ്യ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories