ഐപിഎൽ കഴിഞ്ഞു വരുന്നതിനാൽ ഇന്ത്യൻ താരങ്ങൾ സന്നാഹ മത്സരങ്ങൾ കളിക്കേണ്ടതുണ്ടോ എന്ന സംശയം ആരാധകരിൽ ഉയരുന്നുണ്ട്. യുഎഇയിൽ തന്നെ നടന്ന ഐപിഎല്ലിൽ നിന്നും ലോകകപ്പിലേക്ക് കടക്കുമ്പോൾ വിജയങ്ങൾ നേടിത്തരാൻ കഴിയുന്ന ഒരു ടീം കോമ്പിനേഷനെ കണ്ടെത്തുവാനാണ് ഇന്ത്യയുടെ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിന് ശേഷമെത്തിയ താരങ്ങളെല്ലാം ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യയുടെ മെന്റർ സ്ഥാനത്തെത്തുന്ന മുൻ ക്യാപ്റ്റൻ എം എസ് ധോണിയും (MS Dhoni) ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
സർവ സന്നാഹവുമായി ഇന്ത്യ
advertisement
ലോകകപ്പിൽ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ സന്നാഹം ജയിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുറച്ചാവും ഇന്ത്യയിറങ്ങുക. സൂപ്പര്‍ താരങ്ങളെല്ലാം സന്നാഹ മത്സരം കളിക്കും. ലോകകപ്പ് ടീമിൽ ഉൾപ്പെട്ട താരങ്ങളിൽ ചിലർക്ക് ഐപിഎല്ലിൽ തിളങ്ങാൻ കഴിയാതിരുന്നത് മാനേജ്‌മെന്റിന് ആശങ്ക നൽകിയിരുന്നു. സന്നാഹ മത്സരത്തിലൂടെ ലോകകപ്പിനുള്ള അനുയോജ്യമായ ടീമിനെ തിരഞ്ഞെടുത്ത് മികച്ച പ്രകടനം നടത്താനാകും മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.
ഐപിഎല്ലിൽ വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവർക്ക് ഭേദപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് നടത്താൻ കഴിഞ്ഞത്. കെ എൽ രാഹുൽ സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്തപ്പോൾ തുടക്കത്തിൽ നിറം മങ്ങിയ സൂര്യകുമാർ യാദവും ഇഷാൻ കിഷനും അവസാന മത്സരങ്ങളിൽ മിന്നും പ്രകടനങ്ങൾ നടത്തി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ഓൾ റൗണ്ടറായി ടീമിലെടുത്ത ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ കഴിയുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി താരം ഓരോവർ പോലും എറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഹാർദിക്കിന് ഫിനിഷർ റോൾ നൽകി അക്‌സർ പട്ടേലിന് പകരം പേസ് ഓൾ റൗണ്ടറായി ശാർദുൽ ഠാക്കൂറിനെ ബിസിസിഐ ടീമിൽ എടുക്കുകയാണ് ചെയ്തത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രധാന പേസര്‍മാര്‍. നാല് സ്പിന്നര്‍മാരെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ പ്ലേയിങ് 11 ഇടം പിടിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ഇന്ത്യ - ഇംഗ്ലണ്ട് സന്നാഹ മത്സരം : സമയം, വേദി, എങ്ങനെ കാണാം
വൈകീട്ട് 7.30ന് ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ശാർദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.