താന്‍ പുറത്തായതുകൊണ്ടാണ് മിച്ചല്‍ മാര്‍ഷ് (Mitchell Marsh) ക്രീസിലെത്തിയതും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം(David Warner) മത്സരത്തിന്റെ ഗതി നിർണയിച്ച ഇന്നിംഗ്സ് കളിച്ചതെന്നും ഫിഞ്ച് പറഞ്ഞു. ഡേവിഡ് വാർണറും മിച്ചൽ മാർഷും രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസ് വിജയത്തിൽ നിർണായകമായത്.
'യഥാര്‍ഥത്തില്‍ ഞാന്‍ ഔട്ടായതാണ് കളിയുടെ വഴിത്തിരിവിന് കാരണമായത്. ഞാന്‍ ഔട്ടായതുകൊണ്ടാണ് മിച്ചല്‍ മാര്‍ഷിന് ക്രീസിലെത്താനും ഡേവിക്കൊപ്പം (വാര്‍ണര്‍) അതിഗംഭീരമായ ഇന്നിങ്‌സ് കളിക്കാനും സാധിച്ചത്. മാര്‍ഷിന്റെ ഇന്നിങ്‌സ് എല്ലാ അര്‍ത്ഥത്തിലും ഗംഭീരം തന്നെ ആയിരുന്നു. ന്യൂസിലന്‍ഡിനെ സമ്മര്‍ദത്തിലാക്കിയ രീതി ആ സമയത്തിന്റെ ആവശ്യം കൂടിയായിരുന്നു.' ഫിഞ്ച് പറഞ്ഞു.
advertisement
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്‌ട്രേലിയ 18.5 ഓവറില്‍ 173/2
50 പന്തില്‍ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 38 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) ഓസീസ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രം നേടിയാണ് ഫിഞ്ച് പുറത്തായത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫിഞ്ചിനെ (ഏഴ് പന്തില്‍ അഞ്ച്) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാരെ ആക്രമിച്ച് മുന്നേറിയതോടെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയ ശെരിക്കും മുതലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് മുന്നേറിയ ഇരുവരും 12-ാം ഓവറില്‍ തന്നെ ഓസീസ് സ്കോര്‍ 100 കടത്തി.
ഇതിനിടയില്‍ വാര്‍ണര്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ അനായാസം ജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് കിവീസിന് ആശ്വാസം നല്‍കി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും തകര്‍ത്തടിച്ചതോടെ കിവീസിന്റെ ജയ പ്രതീക്ഷകള്‍ അകലുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (Kane Williamson) പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച സ്കോര്‍ നേടിയത്. ദുബായിലെ പിച്ചില്‍ മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളര്‍മാര്‍ക്കെതിരെ വില്യംസണ്‍ സംഹാരതാണ്ഡവമാടിയത്. 48 പന്തില്‍ 85 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.