പോസ്റ്ററില്‍ ലോകകപ്പ് ട്രോഫിക്ക് ഇരുവശത്തുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലറും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും ഇരിക്കുന്ന ചിത്രമാണ് വൈറലായത്. ഒക്ടോബര്‍ 15ന് അപ്ലോഡ് ചെയ്ത ചിത്രത്തിലേത് പോലെ തന്നെ ഫൈനലിസ്റ്റുകളായി ഇംഗ്ലണ്ടും പാകിസ്ഥാനും എത്തിയതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൗതുകമുയര്‍ത്തി.
advertisement
ചിത്രത്തില്‍ ഫൈനലിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃശ്ചികമാണെങ്കിലും ഇതിനെ ചുറ്റിപറ്റിയുള്ള രസകരമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
അഡ് ലെയ്ഡില്‍ നടന്ന രണ്ടാം സെമി മത്സരത്തില്‍ തീര്‍ത്തും നാണംകെട്ട പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17 ഓവറില്‍ വിജയം നേടി.മികച്ച ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് സഖ്യമാണ് ഇംഗ്ലീഷ് വിജയത്തിന് ചുക്കാൻ പിടിച്ചത്.