T20 World Cup | അഡ്‌ലെയ്ഡിൽ ഇന്ത്യൻ ദുരന്തം; സെമിഫൈനലിൽ ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം; ഫൈനലിൽ പാകിസ്ഥാനെ നേരിടും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തുടക്കം മുതല്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്സ് സഖ്യം ഇംഗ്ലണ്ടിന് തകർപ്പൻ വിജയം സമ്മാനിച്ചു
ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് വമ്പൻ പരാജയം. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഇംഗ്ലണ്ട് 17 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. തുടക്കം മുതല്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് സഖ്യം വിജയത്തിന് ചുക്കാൻ പിടിച്ചു.
49 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്നു സിക്സും ഉൾപ്പെടെ 80 റൺസ് എടുത്ത ജോസ് ബട്ലറും 47 പന്തിൽ നിന്ന് നാലു ഫോറും ഏഴു സിക്സറുകളും ഉൾപ്പെടെ 86 റൺസെടുത്ത അലക്സ് ഹെയ്ൽസുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. ഇന്ത്യൻ ബോളർമാരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് വിനയായി.
advertisement
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തു. ഇന്ത്യയാകട്ടെ പവര്‍പ്ലേയില്‍ വെറും 38 റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി.
ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2022 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | അഡ്‌ലെയ്ഡിൽ ഇന്ത്യൻ ദുരന്തം; സെമിഫൈനലിൽ ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം; ഫൈനലിൽ പാകിസ്ഥാനെ നേരിടും