ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിൽ ഞായറാഴ്ച വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യ ഈ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണ് വഴങ്ങുന്നത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 88 റൺസിന് ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 3 വിക്കറ്റിന്റെതോൽവി വഴങ്ങുകയായിരുന്നു.
advertisement
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പ്രതീക റാവലിന്റെയും അർദ്ധസെഞ്ച്വറികളുടെ പിൻബലത്തിൽ ഇന്ത്യ 330 എന്ന കൂറ്റൻ വിജയലക്ഷ്യം പടുത്തയർത്തിയെങ്കിലും ഓസ്ട്രേലിൻ ക്യാപ്റ്റൻ അലിസ്സ ഹീലി 107 പന്തിൽ നിന്ന് 142 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച് ടീമിനെ ടീമിനെ വിജയത്തിലെത്തിച്ചു.
അതേസമയം, വനിതാ ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1,000 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന മാറി.
നാല് മത്സരങ്ങൾക്ക് ശേഷം, 7 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 6 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ഇന്ത്യ നിലവിൽ 4 പോയിന്റും +0.677 എന്ന നെറ്റ് റൺ റേറ്റുമായി മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയും 4 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്, എന്നാൽ അവരുടെ നെഗറ്റീവ് നെറ്റ് റൺ റേറ്റായ -0.888 ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു. ന്യൂസിലൻഡിനും ബംഗ്ലാദേശിനും രണ്ട് പോയിന്റുകൾ വീതമുണ്ട്. അതേസമയം ശ്രീലങ്കയും പാകിസ്ഥാനും ഇതുവരെ ഒരു കളി പോലും ജയിച്ചിട്ടില്ല.
ഐസിസി വനിതാ ലോകകപ്പ് 2025 പോയിന്റ് പട്ടിക
ഇന്ത്യയ്ക്ക് സെമിയിലേക്ക് എങ്ങനെ യോഗ്യത നേടാനാകും?
ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ, ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ (ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവർക്കെതിരെ) ജയിക്കണം, കൂടാതെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും അവരുടെ വരാനിരിക്കുന്ന ഒരു മത്സരമെങ്കിലും തോൽക്കുകയും വേണം.ടീമുകൾ ഒരേ പോയിന്റുകൾ നേടുകയാണെങ്കിൽ ശക്തമായ നെറ്റ് റൺ റേറ്റ് നിലനിർത്തുന്നതും നിർണായകമാകും.ഇന്ത്യ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്തായിട്ടില്ലെങ്കിലും ന്യൂസിലൻഡിനെതിരായ മത്സരം ഒരു ക്വാർട്ടർ ഫൈനൽ മത്സരമായി മാറാൻ സാധ്യതയുണ്ട്.
ടീ ഇന്ത്യയുടെ മത്സരങ്ങളും ഫലങ്ങളും