ഏകദിന ചരിത്രത്തിൽ ഒരു മത്സരത്തിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നറും 13ാമത്തെ ബൗളറുമായി റാഷിദ് ഖാൻ. ഏകദിന ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടില്‍ നിന്ന് റാഷിദ് രക്ഷപ്പെട്ടത് വെറും മൂന്നു റണ്‍സിനാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് താരം മൈക്കല്‍ ലൂയിസിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്.
advertisement
ഇതിനുപുറമെ റാഷിദിന്റെ 9 ഓവറിൽ 11 സിക്സറുകളാണ് ഇംഗ്ലണ്ട് ബാറ്റ്സമാൻമാർ അടിച്ചുകൂട്ടിയത്. ആകെ വഴങ്ങിയ 110 റണ്‍സിൽ 58 റൺസും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗന്റെ വകയായിരുന്നു. 11 സിക്സുകളിൽ ഏഴു പന്തും അതിർത്തി കടത്തിയത് മോർഗനായിരുന്നു. മൊയിൻ അലി രണ്ടും ജോ റൂട്ടും ജോന്നി ബെയർസ്റ്റോയും ഓരോ സിക്സറുകളും നേടി. ഇത്രയും റണ്‍സ് വഴങ്ങിയെങ്കിലും റാഷിദിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ ലോകകപ്പിൽ നിറംമങ്ങിയ പ്രകടനമാണ് റാഷിദിന്റേത്. അഞ്ച് മത്സരങ്ങളിൽ നിന്ന് റാഷിദിന് നേടാനായത് മൂന്ന് വിക്കറ്റുകൾ മാത്രം. അതേസമയം, ആദ്യ നാല് മത്സരങ്ങളിലും റണ്‍സ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നു.