TRENDING:

AUS vs SA | ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികള്‍; ദക്ഷിണാഫ്രിക്കയെ തകർത്തത് 3 വിക്കറ്റിന്

Last Updated:

നോക്ക് ഔട്ട് മത്സരങ്ങളിൽ കലംമുടക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ഇത്തവണയും ആവർത്തിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. രണ്ടാം സെമിയിൽ 3 വിക്കറ്റിനായിരുന്നു ഓസീസ് ജയം. ആദ്യ ലോകകപ്പ് നേട്ടം എന്ന സ്വപ്നം ബാക്കിയാക്കി ആഫ്രിക്കൻ കരുത്തർ മടങ്ങി. ലോകകപ്പിലെ ഓസ്ട്രേലിയയുടെ എട്ടാം ഫൈനലിൽ ഇന്ത്യയാണ് എതിരാളി.
advertisement

നോക്ക് ഔട്ട് മത്സരങ്ങളിൽ കലംമുടക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ഇത്തവണയും ആവർത്തിച്ചു..ലീഗ് ഘട്ടത്തിൽ തുടരുന്ന പ്രകടനം സെമിയിൽ പുറത്തെടുക്കാനാകാത്തതോടെ ലോകകിരീടം എന്ന സ്വപ്നം ബാക്കിയാക്കി പ്രോട്ടീസ് പട മടങ്ങി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ പിഴച്ചു.. 24 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി.. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്ലാസനും മില്ലറും ചേർന്ന് പൊരുതി.. 47 റൺസെടുത്ത് ക്സാസൻ പുറത്തായി.. ഒരറ്റത്ത് സെഞ്ചുറി നേടിയ മില്ലറുടെ മികവാണ് പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.. 116 പന്തിൽ 101 റൺസെടുത്താണ് മില്ലർ പുറത്തായത്..

advertisement

മറുപടി ബാറ്റിംഗിൽ ഓസീസിന് മികച്ച തുടക്കം ലഭിച്ചു.. 62 റൺസെടുത്ത് ട്രാവിസ് ഹെഡ് പുറത്തായി.. തുടർന്ന് സ്പിന്നർമാർ താളം കണ്ടെത്തിയതോടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.. ആ ഘട്ടത്തിൽ കംഗാരുപട പരാജയം പോലും മുന്നിൽ കണ്ടു.

സ്റ്റീവൻ സ്മിത്തും ഇംങ്ലിസും ചേർന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു..ഡീകോക്കിന്റെ മനോഹരമായ ക്യാച്ചിലൂടെയാണ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

30 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി. 28 റൺസെടുത്ത ഇംങ്ലിസും വൈകാതെ കൂടാരം കയറി.. ഇതോടെ വീണ്ടും ഓസിസ് പരുങ്ങലിലായി..ഒടുവിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് ഓസ്ട്രേലിയയെ എട്ടാം ഫൈനലിലേക്ക് നയിച്ചു..19ന് അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരിൽ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി..

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
AUS vs SA | ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികള്‍; ദക്ഷിണാഫ്രിക്കയെ തകർത്തത് 3 വിക്കറ്റിന്
Open in App
Home
Video
Impact Shorts
Web Stories