മുംബൈയിലെ പ്രശസ്തമായ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ)യിലെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്നാണ് ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കിയത്. നായകന്റെ ചിത്രത്തിനൊപ്പം പാക് ടീമിന്റെ ചിത്രവും ക്ലബ്ബ് ഹാളിലുണ്ട്. ഇതും നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
'ഏത് രാജ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത്' ക്ലബ്ബിലെ മുതിര്‍ന്ന അംഗം പറഞ്ഞു. 1992 ല്‍ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ഇമ്രാന്‍ഖാന്‍.
Also Read: വീരമൃത്യുവരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് സെവാഗ്
വ്യാഴ്ചയായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമത്തില്‍ 40 ജവാന്മാരായിരുന്നു വീരമൃത്യൂവരിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2019 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല'; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി ക്രിക്കറ്റ് ക്ലബ്ബ്