ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് താരം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൈനികരുടെ ചിത്രവും പേരുവിവരങ്ങളും അടങ്ങുന്ന ട്വീറ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യുന്നു. മരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്കാന് ഒരുക്കമാണ്.' സെവാഗ് ട്വിറ്റ് ചെയ്തു.
Nothing we can do will be enough, but the least I can do is offer to take complete care of the education of the children of our brave CRPF jawans martyred in #Pulwama in my Sehwag International School @SehwagSchool , Jhajjar. Saubhagya hoga 🙏 pic.twitter.com/lpRcJSmwUh
നേരത്തെ ഭീകരാക്രമണത്തിനു പിന്നാലെ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന പ്രഖ്യാപനം താരം നടത്തുന്നത്.
ഹരിയാന പൊലീസ് ഉദ്യോഗസ്ഥനും ബോക്സിങ് താരവുമായ വിജേന്ദര്‍ സിങ്ങും തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.