TRENDING:

IND vs SL | ശിഖര്‍ ധവാന്‍ പുറത്ത്; രണ്ടാം ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കും

Last Updated:

ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാരാണ് കോവിഡ് ബാധിച്ച ക്രൂണല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ കളിച്ചേക്കില്ല. ധവാന്റെ അഭാവത്തില്‍ ഉപനായകന്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിനെ നയിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാരാണ് കോവിഡ് ബാധിച്ച ക്രൂണല്‍ പാണ്ഡ്യയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ ഗൗതം, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെയെല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. എങ്കിലും ഇവരെ ഇന്നത്തെ മത്സരത്തില്‍ കളിപ്പിക്കില്ല.
News18 Malayalam
News18 Malayalam
advertisement

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും പോക്കറ്റിലാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേടിയ 38 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തട്ടകത്തില്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.

advertisement

മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുന്നുണ്ട്. രണ്ടാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് മുഴുവന്‍ പ്രശ്നങ്ങളും. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ ബാറ്റിങ് നിരക്ക് പരാജയപ്പെടുന്നു. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SL | ശിഖര്‍ ധവാന്‍ പുറത്ത്; രണ്ടാം ടി20യില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കും
Open in App
Home
Video
Impact Shorts
Web Stories