ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തുന്നത്. ക്രിക്കറ്റ് ഈ രാജ്യത്തെ എങ്ങിനെ ഒന്നിപ്പിക്കുന്നു എന്ന് കാണിക്കുന്നതാണ് ഇതെന്നാണ് ചിലർ കുറിക്കുന്നത്. എന്നാല്‍ ചിലര്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച ഇന്ത്യ, ടീം ഇന്ത്യയാണോ അതോ ‘ഇന്ത്യ’ മുന്നണിയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.
advertisement
Also read-ലോകകപ്പ് ഫൈനലിനിടെ പലസ്തീന്‍ അനുകൂല പ്രതിഷേധവുമായി യുവാവ് ഗ്രൌണ്ടിൽ കോലിയെ ആലിംഗനം ചെയ്തു
അതേസമയം ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരാട് കോഹ്ലി (63 പന്തിൽ 54), കെ എൽ രാഹുൽ (107 പന്തിൽ 66) എന്നിവർ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ 31 പന്തിൽ 47 റൺസെടുത്തു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസും ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.