TRENDING:

ഇന്ത്യൻ അത്‍ലറ്റിക് താരം നീരജ് ചോപ്രയുടെ വരുമാനമെത്ര? ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡുകള്‍

Last Updated:

ടോക്യോ ഒളിമ്പിക്‌സിന് ശേഷമാണ് നീരജ് ചോപ്ര എന്ന കായിക താരത്തിന്റെ മൂല്യം ഉയര്‍ന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് നീരജ് ചോപ്ര. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനെയാണ് അദ്ദേഹം ഫൈനലില്‍ പരാജയപ്പെടുത്തിയത്. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. ഈ മൽസരത്തോടെ,ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി.
Neeraj_chopra
Neeraj_chopra
advertisement

ഇതാദ്യമായല്ല അദ്ദേഹം ചരിത്രം തിരുത്തിക്കുറിക്കുന്നത്. 2022ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിനുമുമ്പ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നും വെങ്കല മെഡല്‍ നേടിയത് അഞ്ജു ബോബി ജോര്‍ജ് ആയിരുന്നു. വനിതകളുടെ ലോംഗ് ജംപിലായിരുന്നു അഞ്ജുവിന്റെ വെങ്കലനേട്ടം. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ താരം കൂടിയാണ് നീരജ് ചോപ്ര.

നീരജ് ചോപ്രയുടെ കായിക രംഗത്തെ നേട്ടങ്ങളെപ്പറ്റിയാണ് ഇതെല്ലാം. ഇനി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെപ്പറ്റിയും റെക്കോര്‍ഡുകളെപ്പറ്റിയും മനസിലാക്കാം.

advertisement

വരുമാനം

ടോക്യോ ഒളിമ്പിക്‌സിന് ശേഷമാണ് നീരജ് ചോപ്ര എന്ന കായിക താരത്തിന്റെ മൂല്യം ഉയര്‍ന്നത്. 2023ലെ കണക്ക് പ്രകാരം നീരജ് ചോപ്രയ്ക്ക് 33-35 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. നിരവധി കാറുകളും ബൈക്കുകളുമാണ് താരത്തിനുള്ളത്. മഹീന്ദ്ര XUV 700, മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഫോര്‍ഡ് മുസ്താങ് GT, ഹാര്‍ലി-ഡേവിഡ്സണ്‍ 1200 റോഡ്സ്റ്റര്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

പുരസ്‌കാരങ്ങള്‍

2022ല്‍ നീരജ് ചോപ്രയെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. കായികരംഗത്തെ അദ്ദേഹത്തിന്റെ പ്രകടനത്തിന്‍ അടിസ്ഥാനത്തില്‍ 2018ല്‍ അര്‍ജുന അവാര്‍ഡും 2020ല്‍ വിശിഷ്ട സേവാ മെഡലും ലഭിച്ചിരുന്നു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര.

advertisement

Also Read – Neeraj Chopra| ചരിത്രം കുറിച്ച് നീരജ് ചോപ്ര: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം

മെഡലുകള്‍

1. 2016- പോളണ്ടിലെ ലോക യു-20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

2. 2018- ഫ്രാന്‍സിലെ സോട്ടെവില്ല അത്‌ലറ്റ്കിസില്‍ സ്വര്‍ണ മെഡല്‍

3. 2018- ഫിന്‍ലന്‍ഡിലെ സാവോ ഗെയിംസില്‍ സ്വര്‍ണ മെഡല്‍

4. 2018- ആസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍

advertisement

5. 2018- ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍

6. 2021- ടോക്യോയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍

കുടുംബം, വിദ്യാഭ്യാസം

ഹരിയാനയിലെ പാനിപ്പത്തിന് അടുത്തുള്ള ഖണ്ഡാര ഗ്രാമത്തില്‍ 1997 ഡിസംബര്‍ 24നാണ് നീരജ് ചോപ്ര ജനിച്ചത്. ഇദ്ദേഹം ജനിച്ചത്. കര്‍ഷക കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന് രണ്ട് സഹോദരിമാരാണ് ഉള്ളത്. ചണ്ഡീഗഢിലെ ദയാനന്ദ് ആംഗ്ലോ വേദിക് കോളെജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. പഞ്ചാബിലെ ജലന്ധറിലുള്ള ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍.

advertisement

ഭക്ഷണരീതികൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക ചാമ്പ്യനാകാൻ നീരജ് ചോപ്രയെ സഹായിച്ചത് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ അദ്ദേഹം തുടരുന്ന പരിശീലനവും കൃത്യമായ ഡയറ്റുമാണ്. രാവിലെ ഉറക്കമെഴുന്നേൽക്കുന്നതു മുതൽ രാത്രി കൃത്യ സമയത്ത് ഉറങ്ങുന്നതു വരെ അദ്ദേഹത്തിന്റെ ഭക്ഷണരീതികളും ഇതിന് സഹായിച്ചു. പ്രോട്ടീനും പഴങ്ങളും ധാരാളം ഉൾപ്പെടുന്നതാണ് നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാൻ. പേശികൾക്ക് ബലം നൽകാനും ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായ പരിധിയിൽ നിലനിർത്താനും സഹായിക്കുന്ന മാക്രോ ന്യൂട്രിയന്റ്. പരിശീലകന്റെ മേൽനോട്ടത്തിൽ ആവശ്യത്തിന് പ്രോട്ടീൻ സപ്ലിമെന്റുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാൻ അനുസരിച്ച് അദ്ദേഹം നോൺ വെജിറ്റേറിയനാണ്.പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിയ സാൽമൺ മത്സ്യമാണ് അദ്ദേഹത്തിന്റെ ഭക്ഷണങ്ങളിലെ പ്രധാന ഐറ്റം.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ അത്‍ലറ്റിക് താരം നീരജ് ചോപ്രയുടെ വരുമാനമെത്ര? ജാവലിന്‍ ത്രോയിലെ റെക്കോര്‍ഡുകള്‍
Open in App
Home
Video
Impact Shorts
Web Stories