ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുള്‍പ്പെടെ മുന്‍നിര താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനാല്‍ യുവനിരയുമായാണ് ഇന്ത്യ ലങ്കയിലേക്ക് പോകാൻ ഇരുന്നത്. ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റിലെ മുൻനിര താരങ്ങളോടൊപ്പം ചില യുവതാരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും.
2020ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനമാണ് ഈ ജൂലൈയിൽ നടക്കാന്‍ പോവുന്നത്. അന്നു കോവിഡ് ഭീഷണിയെ തുടര്‍ന്നു പര്യടനം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി മഹാമാരി പര്യടനത്തിന് വില്ലനായി മാറുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനേയും ആശങ്കയിലാക്കുന്നു.
advertisement
Also Read- ധോണിയുമായുള്ള പ്രശസ്ത റൺ ഔട്ടിന്റെ ഓര്‍മ പങ്കുവെച്ച് ഇയാന്‍ ബെല്‍
കോവിഡ് 19 കേസുകള്‍ ഉയരുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ കോവിഡ് സമയത്ത് ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകൾ ഇവിടെ പരമ്പര കളിച്ചിരുന്നു. മഹാമാരിയുടെ വെല്ലുവിളികൾ മറികടന്ന് വളരെ നല്ല രീതിയിൽ തന്നെ ടൂർണമെന്റ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. ഇനി ഇന്ത്യക്കെതിരേയും ഇവിടെ അത്തരത്തിൽ പരമ്പര നടത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. കേസുകള്‍ ഇനിയും ഉയരാതിരിക്കട്ടെയെന്നുള്ള പ്രാര്‍ഥനയിലാണ് തങ്ങളെന്നും ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടത്തുക എന്നും ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
നായകന്‍ വിരാട് കോഹ്ലിയെക്കൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ സീനിയര്‍ താരങ്ങളുടേയും റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ശുഭ്മൻ ഗിൽ എന്നീ യുവതാരങ്ങളുടെ സേവനവും ലങ്കയില്‍ ഇന്ത്യക്കു ലഭിക്കില്ല. ഇതോടെ പല പുതുമുഖ യുവതാരങ്ങള്‍ക്കും ദേശീയ ടീമിനായി കളിക്കാനും സ്ഥാനമുറപ്പിക്കാനുമുള്ള അവസരമായിട്ടാണ് ലങ്കന്‍ പര്യടനം ഒരുക്കിയത്. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കലിനെപ്പോലുള്ള പുതുമുഖങ്ങളുടെ അരങ്ങേറ്റവും ലങ്കയ്‌ക്കെതിരേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ലങ്കയിലെ കോവിഡ് കേസുകള്‍ ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് അവിടെ പര്യടനം നടത്താനാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.
അതേസമയം, കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം അടുത്ത മാസമാണ് ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ജൂണ്‍ 18 മുതല്‍ ന്യൂസിലന്‍ഡുമായി ഐസിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യ ആദ്യം കളിക്കുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലായിരിക്കും മല്‍സരം. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ ഏറ്റുമുട്ടും. 24 പേരുള്‍പ്പെടുന്ന വമ്പന്‍ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഇക്കൂട്ടത്തില്‍ നാലു പേര്‍ സ്റ്റാന്റ്‌ബൈ താരങ്ങളാണ്.
