കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ റുതുരാജ് ഗെയ്ക്ക്വാദ് ഇത്തവണ എട്ട് റൺസെടുത്ത് പുറത്തായി. എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ശ്രേയസ് അയ്യരും ഫോമിലുള്ള ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ 97 പന്തിൽ 104 റൺസും ശ്രേയസ് അയ്യർ 90 പന്തിൽ 105 റൺസും നേടി. 86 പന്തുകളില്‍ നിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 92 പന്തുകളിലാണ് ശുഭ്മന്‍ ഗില്‍ ഏകദിന കരിയറിലെ ആറാം സെഞ്ച്വറി നേടിയത്. ഗിൽ ഈ വർഷം മാത്രം അഞ്ച് സെഞ്ച്വറി നേടിക്കഴിഞ്ഞു. ഗിൽ നാല് സിക്സറും ആറ് ഫോറും പറത്തിയപ്പോൾ, ശ്രേയസ് അയ്യർ മൂന്നു സിക്സറും 11 ഫോറും നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 200 റൺസാണ്.
advertisement
ഗില്ലും അയ്യരും പുറത്തായെങ്കിലും ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞില്ല. ക്യാപ്റ്റൻ കെ എൽ രാഹുലും ഇഷാൻ കിഷനും ഇന്ത്യയെ മുന്നോട്ടു നയിച്ചു. 31 റൺസെടുത്ത കിഷൻ പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാർ യാദവ് ഓസീസ് ബോളർമാരെ അടിച്ചൊതുക്കി. 37 പന്തിൽ പുറത്താകാതെ 72 റൺസാണ് സൂര്യകുമാർ നേടിയത്. ഈ ഇന്നിംഗ്സിന് ചാരുതയേകി ആറ് വീതം സിക്സറുകളും ഫോറുകളും ഉണ്ടായിരുന്നു. കെ എൽ രാഹുൽ 38 പന്തിൽ 52 റൺസ് നേടി. ഓസ്ട്രേലിയയ്ക്കുവേണ്ടി കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റ് നേടി.
ഇന്ത്യ പ്ലേയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍
ഡേവിഡ് വാര്‍ണര്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇംഗ്ലിസ്, ആലെക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.