ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് ബുംറയും കൂട്ടരും പുറത്തെടുത്തത്. ജേസൻ റോയ് (പൂജ്യം), ജോണി ബെയർസ്റ്റോ (ഏഴ്), ജോ റൂട്ട് (പൂജ്യം) എന്നീ വമ്പൻമാർ പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് 2.4 ഓവറിൽ മൂന്നിന് ഏഴ് റൺസ് എന്ന നിലയിലായി. ഈ മൂന്നു വിക്കറ്റും നേടിയത് ജസ്പ്രിത് ബുംറയാണ്. വൈകാതെ ഇംഗ്ലണ്ടിന്‍റെ സൂപ്പർതാരം ബെൻ സ്റ്റോക്ക്സ് കൂടി സംപൂജ്യനായി മടങ്ങി. മൊഹമ്മദ് ഷമിയാണ് സ്വന്തം പന്തിൽ സ്റ്റോക്ക്സിനെ പിടികൂടിയത്. റൺസെടുക്കും മുമ്പ് ലിയാം ലിവിങ്സ്റ്റണിലെ ജസ്പ്രിത് ബുംറ ക്ലീൻ ബോൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് 7.5 ഓവറിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന നായകൻ ജോസ് ബട്ട്ലറും മൊയിൻ അലിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽനിന്ന് മുന്നോട്ടു നയിക്കുന്നത്.
advertisement
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് കളിക്കുന്നില്ല. ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. രോഹിതിനൊപ്പം ധവാനായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഏകദിന പരമ്പരയിലും വിജയകുതിപ്പ് നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം.