ആറിന് 194 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ശേഷിക്കുന്ന നാല് വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആകെ 69.2 ഓവറിൽ സന്ദർശകർ ഓൾഔട്ടായി, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തി.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രിത് ബുംറയും ആർ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന നേട്ടത്തിന്‍റെ പടിവാതിൽക്കൽ എത്താനും അശ്വിന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തിയ മൂന്ന് വിക്കറ്റുകളുടെ കരുത്തിൽ അശ്വിന്‍റെ ശേഖരം 499 ആയി.
advertisement
ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് (11) റണ്ണൗട്ടായപ്പോൾ ജസ്പ്രീത് ബുംറ ബെൻ ഫോക്‌സ് (36), ടോം ഹാർട്ട്‌ലി (36) എന്നിവരെ പുറത്താക്കി. മുകേഷ് കുമാർ ഷോയിബ് ബഷീറിനെ (0) പുറത്താക്കി.
132 പന്തിൽ 73 റൺസെടുത്ത സാക് ക്രാളിയാണ് ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ തിളങ്ങിയത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 67 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 396 റൺസും രണ്ടാം ഇന്നിംഗ്സിൽ 255 റൺസും നേടി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 253 റൺസാണ് നേടിയത്.