TRENDING:

IND vs ENG | അവസാന ടെസ്റ്റ് റദ്ദാക്കിയ സംഭവത്തില്‍ ഐസിസിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

Last Updated:

കോവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാല്‍ ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിലെ വിജയികളായി പ്രഖ്യാപിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാഞ്ചെസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ ഐ സി സിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. പരമ്പര ഫലത്തെ കുറിച്ച് വ്യക്തത വരുത്തണമെന്നാണ് ഇസിബിയുടെ ആവശ്യം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തര്‍ക്ക പരിഹാര സമിതിയായ ഡിആര്‍സി ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
News18
News18
advertisement

കോവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെന്ന് തീരുമാനിക്കപ്പെട്ടാല്‍ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാല്‍ കോവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാല്‍ ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിലെ വിജയികളായി പ്രഖ്യാപിക്കും.

പരമ്പരയുടെ ഭാഗമായ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ കോവിഡ് ബാധിതര്‍ ആയിരുന്നില്ലെന്നും 20 അംഗ ടീമില്‍ നിന്ന് അന്തിമ ഇലവനെ തിരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഇസിബിയുടെ വാദം. അടുത്ത

വര്‍ഷം ടെസറ്റ് കളിക്കാമെന്ന് ബിസിസിഐ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇസിബി ഐസിസിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍കകായി സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക് ഈ മാസം 22ന് പോകാനാരിക്കെയാണ് പുതിയ നീക്കം.

advertisement

IND vs ENG| മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കി; ഇംഗ്ലണ്ടിന് നഷ്ടം 200 കോടി

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് അവസാന നിമിഷം റദ്ദാക്കിയത് മൂലം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇസിബി) സംഭവിക്കുക 200 കോടിയുടെ നഷ്ടം. ഇന്ത്യന്‍ ക്യാമ്പില്‍ ഉയര്‍ന്നു വരുന്ന കോവിഡ് ഭീഷണി മൂലം കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) നടത്തിയ ചര്‍ച്ചയിലാണ് ടെസ്റ്റ് ഉപേക്ഷിച്ചതായുള്ള തീരുമാനം വന്നത്. എന്നാല്‍ സെപ്റ്റംബര്‍ 19 മുതല്‍ ഐ പി എല്‍ തുടരുന്നില്ലെങ്കില്‍ മത്സരം നടക്കാന്‍ സാധ്യതയുണ്ട്.

advertisement

മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യാനുള്ള ചര്‍ച്ചയ്ക്കായി സെപ്റ്റംബര്‍ 22 ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗൂലി ഇംഗ്ലണ്ടിലേക്ക് പോകും. ഇസിബി അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐ പി എല്ലും അതിന് ശേഷം ടി20 ലോകകപ്പും വരുന്നതിനാല്‍ അങ്ങേയറ്റം തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറില്‍ ടെസ്റ്റിനായി സമയം കണ്ടെത്തുന്നത് ശ്രമകരമാണെങ്കിലും മത്സരം നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ആയതിനാല്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ഇന്ത്യയുടെ മറ്റൊരു സംഘം ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പരകള്‍ക്കായി പോയപ്പോള്‍ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് മത്സരം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയിരുന്നു. ഐ പി എല്‍ മുന്നിലുള്ളതിനാല്‍ മത്സരം നടത്താനുള്ള സമയം ഇപ്പോള്‍ ഇല്ല എന്നതാണ് ഇവിടെ തിരിച്ചടിയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | അവസാന ടെസ്റ്റ് റദ്ദാക്കിയ സംഭവത്തില്‍ ഐസിസിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്
Open in App
Home
Video
Impact Shorts
Web Stories