മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നും അവര്‍ പറയുന്നു.
പരമ്പരയുടെ ഭാഗമായ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ കോവിഡ് ബാധിതര്‍ ആയിരുന്നില്ലെന്നും 20 അംഗ ടീമില്‍ നിന്ന് അന്തിമ ഇലവനെ തിരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഇസിബിയുടെ വാദം. അടുത്ത വര്‍ഷം ടെസറ്റ് കളിക്കാമെന്ന് ബിസിസിഐ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇസിബി ഐസിസിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍കകായി സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക് ഈ മാസം 22ന് പോകാനാരിക്കെയാണ് പുതിയ നീക്കം.
advertisement
IND vs ENG | മാഞ്ചെസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ല; വിശദീകരണവുമായി സൗരവ് ഗാംഗുലി
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
കോവിഡ് ഭീതി കാരണം ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്ന് ഗാംഗുലി പറഞ്ഞു. 'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അവരെ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് താരങ്ങളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്ന സാഹചര്യത്തിലും അദ്ദേഹം താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. അദേഹമാണ് താരങ്ങള്‍ക്ക് മസാജ് ചെയ്യാറുള്ളത്. താരങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പര്‍മാര്‍. യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചത് താരങ്ങളെ തകര്‍ത്തു. രോഗം പകര്‍ന്നിരിക്കാം എന്ന് താരങ്ങള്‍ ഭയപ്പെട്ടു' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.
ബിസിസിഐ ഉത്തരവാദിത്വമില്ലാത്ത ക്രിക്കറ്റ് ബോര്‍ഡല്ലയെന്നും മറ്റ് ബോര്‍ഡുകള്‍ക്കും വിലകല്‍പിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിനും രോഗം പിടിപെട്ടതോടെ ഇന്ത്യന്‍ സംഘത്തില്‍ രോഗം ബാധിച്ച സപ്പോര്‍ട്ട് സ്റ്റാഫുകളുടെ എണ്ണം നാലായിരുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.