തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നും ഇന്ത്യ ഇവരുടെ കൂട്ടുകെട്ടിന്റെ ബലത്തിൽ തിരികെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് നിലവിൽ 78 റൺസിന്റെ ലീഡുണ്ട്. ആവേശകരമായ മുഹൂർത്തങ്ങളിലൂടെയാണ് മത്സരം കടന്നുപോകുന്നത്. കളിയുടെ ആവേശത്തിൽ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടിന്റെ സീനിയർ പേസറായ ആൻഡേഴ്സണും പരസ്പരം ചീത്തവിളികളുമായി പോരടിച്ചത് മത്സരത്തിന്റെ വെറും വാശിയും തരിമ്പും കുറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നതായി.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ 17-ാം ഓവറിലാണ് ഇരുവരും വാക്കുകളിലൂടെ പരസ്പരം ഏറ്റുമുട്ടിയത്. നാലാം ദിനത്തിലെ തന്റെ ഒമ്പതാം ഓവർ എത്തിയ ആൻഡേഴ്സൺ ഓവറിലെ നാലാം പന്ത് എറിഞ്ഞ ശേഷം കോഹ്‌ലിയോട് എന്തോ പറഞ്ഞു. തന്നെ ചീത്തവിളിച്ച താരത്തിനെതിരെ കടുത്ത ഭാഷയിലാണ് കോഹ്ലി മറുപടി നൽകിയത്. 'നീ വീണ്ടും എനിക്കെതിരെ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല' - എന്ന് കോഹ്ലി ആൻഡേഴ്‌സണോട് പറയുന്നത് സ്റ്റമ്പ് മൈക്കുകളിലൂടെ വ്യക്തമായി തന്നെ കേൾക്കാമായിരുന്നു..
advertisement
പന്തെറിയാനായി തിരിഞ്ഞ് നടക്കുന്നതിനിടൊയയിരുന്നു കോഹ്ലി ആൻഡേഴ്സണെ ചീത്തവിളിച്ചത്. ഇതിന് ശേഷം അടുത്ത പന്ത് എറിഞ്ഞതിന് ശേഷം വീണ്ടും കോഹ്‌ലിയെ പ്രകോപിപ്പിക്കാനായി ആൻഡേഴ്സൺ വീണ്ടും എത്തി. ഒരു കാര്യത്തിലും വിട്ടുകൊടുക്കാതെ തിരിച്ചടിക്കുന്ന കോഹ്ലി ഇതിനും മറുപടി നൽകി. 'പ്രായമായാൽ ഇങ്ങനെയാണ്, വെറുതെ ചിലച്ച് കൊണ്ടിരിക്കും.' - കോഹ്ലി പറഞ്ഞു. വിരാട് കോഹ്‌ലിയും ആൻഡേഴ്സണും നേർക്കുനേർ വരുന്നത് ആവേശകരമാണെങ്കിലും ഇതാദ്യമായാണ് ഇരുവരും തമ്മിൽ ഇത്രയും വലിയ വാക്കേറ്റത്തിൽ ഏർപ്പെടുന്നത്.
എന്നാല്‍ ആൻഡേഴ്സണെതിരെ പുറത്തെടുത്ത ഈ ആവേശം അധികനേരം നിലനിര്‍ത്താന്‍ കോഹ്‌ലിക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ സാം കറന്റെ പന്തില്‍ ബട്ലർക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങുകയും ചെയ്തു. 20 റണ്‍സ് മാത്രമെടുത്താണ് കോഹ്ലി പുറത്തായത്. റൺ മെഷീൻ എന്ന വിളിപ്പേർ സ്വന്തമായുള്ള കോഹ്ലിക്ക് കഴിഞ്ഞ കുറച്ച് കാലമായി സെഞ്ചുറികൾ നേടാൻ കഴിയുന്നില്ല, സ്ഥിരതയോടെ ചെറിയ സ്‌കോറുകൾ നേടുന്നുണ്ടെങ്കിലും അതിനെ വലിയ സ്കോറിലേക്ക് മാറ്റാൻ കഴിയാതെ താരം വിഷമിക്കുകയാണ്. രണ്ട് വർഷത്തോളമായി കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറികളില്ല.