അവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും യൂസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിയും ടീമിലേക്ക് വരുന്നു. അയര്‍ലന്‍ഡ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.
ടീം ഇന്ത്യ: Sanju Samosn, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya(c), Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Umran Malik
ടീം അയര്‍ലന്‍ഡ്: Paul Stirling, Andrew Balbirnie(c), Gareth Delany, Harry Tector, Lorcan Tucker(w), George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert
advertisement
മഴ രസംകൊല്ലിയായ ആദ്യ കളിയില്‍ ഏഴു വിക്കറ്റിനു ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരവും വിജയിക്കാനായാല്‍ രണ്ടു ടി20കളുടെ പരമ്പര ഇന്ത്യക്കു തുത്തുവാരാം. ആദ്യ കളിയില്‍ മഴ കാരണം മല്‍സരം തുടങ്ങുന്നത് വൈകുക മാത്രമല്ല 12 ഓവര്‍ വീതമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.