ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയ രോഹിത്തിന് അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് കൈയകലത്ത് നഷ്ടമായത്. ട്രെന്റ് ബോള്‍ട്ട് (Trent Boult) സ്ലോ ബോള്‍ കെണിയിലാണ് രോഹിത് പുറത്തായത്. ബോള്‍ട്ടിന്റെ തന്ത്രത്തിന് മുന്നില്‍ രോഹിത് വീണുവെന്ന് പറയാം. ഇപ്പോഴിതാ ബോള്‍ട്ട് പ്രയോഗിച്ച തന്ത്രത്തില്‍ വിക്കറ്റ് നഷ്ടമായതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
advertisement
'ഞാനും ബോള്‍ട്ടും ഒരുപാട് മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. എന്റെ ദൗര്‍ബല്യങ്ങള്‍ അവനറിയാമെന്ന് എനിക്കറിയാം. രണ്ട് പേരും തമ്മിലുള്ള പോരാട്ടങ്ങള്‍ രസകരവുമാണ്. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഒന്നിച്ച് കളിക്കവെ ബാറ്റ്സ്മാനെ കബളിപ്പിക്കാനാണ് ഞാന്‍ അവനോട് എപ്പോഴും പറയാറുള്ളത്. അവന്‍ സ്ലോ ബൗണ്‍സര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഫീല്‍ഡറുടെ മുകളിലൂടെ പന്ത് വിടാനാണ് ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല.ടീമിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട്' - രോഹിത് ശര്‍മ പറഞ്ഞു.
ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസറായ ട്രന്റ് ബോള്‍ച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് നിലവിലുള്ളത്. 2020ലും 2021ലും ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ബോള്‍ട്ടിനായിട്ടുണ്ട്. ന്യൂബോളില്‍ നല്ല സ്വിങ്ങും പേസും കണ്ടെത്തുന്ന ബോള്‍ട്ട് വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്.
Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം
ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍- ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ജയം നേടിയത് ചഹര്‍ തന്നെയായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ആം ഓവറിലായിരുന്നു സംഭവം.
ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സര്‍ പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റര്‍ സിക്സാണ് ഗപ്റ്റില്‍ പറത്തിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.
അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. ദീപക് ചഹറിന്റെ ഈ 'മരണനോട്ടത്തെ' മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചഹര്‍ സ്വന്തമാക്കിയത്.