എന്നാൽ കളി കാണാൻ അനുമതി ലഭിച്ച് അഹമ്മദാബാദിൽ എത്തിയ പാകിസ്ഥാന്‍റെ വിഖ്യാത ആരാധകൻ ഷിക്കാഗോ ചാച്ചയ്ക്ക് സ്റ്റേഡിയത്തിനുള്ളിൽ കയറാൻ സാധിച്ചില്ല. സുരക്ഷാ ഭീഷണിയെ തുടർന്നാണ് ഷിക്കാഗോ ചാച്ച സ്റ്റേഡിയത്തിന് പുറത്ത് പൊലീസ് വാനിൽ ഇരുന്ന് കളി കാണുന്നത്.
കറാച്ചി സ്വദേശിയായ “ഷിക്കാഗോ ചാച്ച” എന്നറിയപ്പെടുന്ന ഏക പാകിസ്ഥാൻ ആരാധകനെ അധികൃതർ ഇടപെട്ടാണ് പൊലീസ് വാനിൽ ഇരുത്തിയത്. മൽസരം ആവേകരമാകുമ്പോൾ സ്റ്റേഡിയത്തിലേക്ക് കയറുന്നത് സുരക്ഷിതമല്ലെന്ന് ചാച്ചയ്ക്കും ബോധ്യപ്പെട്ടു.
advertisement
പാകിസ്ഥാന്‍റെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന വേദിയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഷിക്കാഗോ ചാച്ച. ലോകത്ത് എവിടെ കളി നടന്നാലും ഷിക്കാഗോ ചാച്ചയ്ക്ക് പാക് ക്രിക്കറ്റ് ബോർഡ് ടിക്കറ്റും യാത്രാ-താമസ സൌകര്യങ്ങളും ഒരുക്കാറുണ്ട്. ഇത്തവണ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന് കരുതിയിരിക്കുകയായിരുന്നു ഷിക്കാഗോ ചാച്ച. എന്നാൽ അവസാന നിമിഷം ഇന്ത്യ അദ്ദേഹത്തിന് വിസ അനുവദിക്കുകയായിരുന്നു.
