TRENDING:

IND vs SA 1st Test Day 1 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; മൂന്ന് വിക്കറ്റുകൾ നഷ്ടമായി

Last Updated:

അഞ്ച് റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 28 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഞ്ച് റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കാഗിസോ റബാഡയാണ് രോഹിത് ശർമയെ പുറത്താക്കിയത്. 17 റൺസെടുത്ത യശ്വസ്വീ ജയ്സ്വാളിനെയും രണ്ട് റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയും ബർഗർ പുറത്താക്കി.
ഇന്ത്യ-ദക്ഷിണാഫ്രിക്ക
ഇന്ത്യ-ദക്ഷിണാഫ്രിക്ക
advertisement

നേരത്തെ പിച്ചിലെ ഈര്‍പ്പം കാരണം വൈകിയാണ് കളി തുടങ്ങിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരിക്കേറ്റതിനാല്‍ രവീന്ദ്ര ജഡേജ ടീമിൽ ഇല്ല. ആര്‍ അശ്വിനാണ് ടീമിലെ സ്പിന്നര്‍.

ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റില്‍ അരങ്ങേറി. താരത്തിനു ടെസ്റ്റ് ക്യാപ് പേസര്‍ ജസ്പ്രിത് ബുമ്ര കൈമാറി. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍, ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

advertisement

ദക്ഷിണാഫ്രിക്കൻ ടീം: ഡീൻ എൽഗർ, ഐഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (ക്യാപ്റ്റൻ), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA 1st Test Day 1 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; മൂന്ന് വിക്കറ്റുകൾ നഷ്ടമായി
Open in App
Home
Video
Impact Shorts
Web Stories