TRENDING:

SA vs IND | രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടം; അശ്വിനും പന്തും ക്രീസില്‍

Last Updated:

ആദ്യ ദിനം ഇന്ത്യ ടീ ബ്രേക്കിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം  ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി റിഷഭ് പന്തും, 24 റണ്‍സുമായി ആര്‍ അശ്വിനുമാണ് ക്രീസില്‍.
advertisement

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ നായകനായി ആദ്യ ടെസ്റ്റിനിറങ്ങിയ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. രാഹുല്‍ പ്രതിരോധിച്ചു നിന്നപ്പോള്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് മായങ്ക് ആയിരുന്നു. എന്നാല്‍ 26 റണ്‍സെടുത്ത മായങ്കിനെ മാര്‍ക്കോ ജാന്‍സണ്‍ വിക്കറ്റ് കീപ്പര്‍ വെറേനെയുടെ കൈളിലെത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

മായങ്കിന് പകരമെത്തിയ ചേതേശ്വര്‍ പൂജാര 33 പന്തുകള്‍ തടുത്തിട്ടെങ്കിലും മൂന്ന് റണ്‍സുമായി മടങ്ങി. പകരമെത്തിയ അജിന്‍ക്യ രഹാനെ തൊട്ടടുത്ത പന്തില്‍ സ്ലിപ്പില്‍ ബാവുമക്ക് ക്യാച്ച് നല്‍കി മടങ്ങി.

advertisement

പിന്നീട് കെ എല്‍ രാഹുലും കോഹ്ലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയും അവസരോചിതമായി ബാറ്റ് വീശിയെങ്കിലും സ്‌കോര്‍ 91ല്‍ നില്‍ക്കെ വിഹാരിയെ വീഴ്ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. നേരത്തെ വിഹാരി നല്‍കിയ ക്യാച്ച് ബാവുമ നിലത്തിട്ടിരുന്നു. എന്നാല്‍ ഇത്തവണ വിഹാരിയെ വാന്‍ഡര്‍ ഡസ്സന്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി. സ്‌കോര്‍ 116ല്‍ നില്‍ക്കെ 50 റണ്‍സെടുത്ത് നായകന്‍ കെ എല്‍ രാഹുലും മടങ്ങി.

വാണ്ടറേഴ്സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകന്‍ വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോഹ്ലി അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ടോസ് വേളയില്‍ വ്യക്തമാക്കി. കോഹ്ലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം.

advertisement

വാണ്ടറേഴ്‌സില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്റെ തോല്‍വി നേരിട്ടിരുന്നു.

advertisement

ടീം ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ ദസ്സന്‍, തെംബ ബാവുമ, കൈല്‍ വെരെയ്ന്‍, മാര്‍ക്കോ ജെന്‍സന്‍, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഡ്യുവാന്‍ ഒലിവിയര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
SA vs IND | രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടം; അശ്വിനും പന്തും ക്രീസില്‍
Open in App
Home
Video
Impact Shorts
Web Stories