പരിശീലന സെഷനില്‍ നിന്നും വിരാട് കോഹ്ലി വിട്ടുനില്‍ക്കാനുള്ള കാരണമെന്താണെന്നു വ്യക്തമല്ല. പരിശീലന സെഷനില്‍ താന്‍ പങ്കെടുക്കില്ലെന്നു കോഹ്ലി അറിയിച്ചിരുന്നതായാണ് ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'പരിശീലന സെഷനില്‍ പങ്കെടുക്കില്ലെന്ന് വിരാട് ഞങ്ങളെ അറിയിച്ചിരുന്നു. അദ്ദേഹം ഇതുവരെ ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടില്ല. അടുത്ത ദിവസം ക്യാമ്പിന്റെ ഭാഗമാവുമെന്നാണ് വിരാട് അറിയിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ ബയോ ബബിളില്‍ കഴിഞ്ഞ ശേഷമായിരിക്കും ടീം ജൊഹന്നസ്ബര്‍ഗിലേക്കു പുറപ്പെടുക'- ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
advertisement
നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളെല്ലാം മുംബൈയിലെത്തിയിട്ടുണ്ട്. കോഹ്ലിയൊഴികെയുള്ളവരെല്ലാം എത്തിക്കഴിഞ്ഞു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയും. തുടര്‍ന്നായിരിക്കും 16ന് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നത്. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമുള്‍പ്പെട്ടതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.
Virat Kohli | 'കോഹ്ലിയുടെ ഫോണ്‍ സ്വിച്ചഡ് ഓഫ്'; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് താരത്തിന്റെ മുന്‍ പരിശീലകന്‍
ക്യാപ്റ്റന്‍സി വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച പരിശീലകന്‍ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയാന്‍ ആവശ്യപ്പെടാമായിരുന്നെന്നും അല്ലെങ്കില്‍ ഇരു ഫോര്‍മാറ്റുകളിലും കോഹ്ലിയെ തന്നെ ക്യാപ്റ്റനാക്കി നിലനിര്‍ത്തമായിരുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
'ഇതുവരെ എനിക്ക് കോഹ്ലിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്, കാരണമറിയില്ല. എന്റെ അഭിപ്രായത്തില്‍ കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ അദ്ദേഹത്തോട് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കൂടി ഒഴിയാന്‍ ആവശ്യപ്പെടണമായിരുന്നു. അല്ലെങ്കില്‍ സ്ഥാനമൊഴിയുകയേ ചെയ്യരുതെന്ന് ആവശ്യപ്പെടണമായിരുന്നു.'- ഖേല്‍ നീതി പോഡ്കാസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ശര്‍മ പറഞ്ഞു.
Read also: Rohit Sharma |'കോഹ്ലി മുന്നില്‍ നിന്ന് നയിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്': രോഹിത് ശര്‍മ്മ
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റുന്നതിന് മുമ്പ് ഇതിന്റെ കാരണം താരത്തെ സെലക്ടര്‍മാര്‍ അറിയിക്കണമായിരുവെന്നും ഇക്കാര്യത്തില്‍ സുതാര്യമായ നടപടിയല്ല ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാജ്കുമാര്‍ ശര്‍മ വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മയെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്.