ഫൈനലിന് ഒരു റിസർവ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക. 2018ൽ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂർണമെൻറ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
advertisement
ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലിന് ഫൈനല്‍ കളിക്കില്ല. ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.
ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.