വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ 100-ാം അന്താരാഷ്ട്ര ടി20 മത്സരമാണിത്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഈ മത്സരം കൂടി നേടിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ ഉജ്ജ്വല ഫോമിലാണ്.
advertisement
രോഹിത് നായകനായ 23 ട്വന്റി 20യില്‍ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അതേസമയം ബാറ്റിംഗ് ക്രമത്തിലെ യുക്തിയില്ലായ്മയാണ് വിന്‍ഡീസിന്റെ പ്രധാന പ്രശ്‌നം. അഞ്ച് ഓവറിനുള്ളില്‍ കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒട്ടേറെ താരങ്ങള്‍ ഉള്ളതിനാല്‍ അപ്രതീക്ഷിത തിരിച്ചുവരവ് വിന്‍ഡീസിന് അസാധ്യമല്ല.