ഇന്ത്യയ്ക്കായി യശസ്വി ജെയ്സ്വാളും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അര്‍ധ സെഞ്ചുറി നേടി. 53 പന്തുകൾ നേരിട്ട യശസ്വി 93 റൺസും ( 13 ഫോറുകളും 2 സിക്സും) 39 പന്തുകൾ നേരിട്ട ഗിൽ 58 റൺസും എടുത്തു. 61 റൺസാണ് ഇന്ത്യ പവര്‍പ്ലേയിൽ നേടിയത്. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. പരമ്പര സ്വന്തമാക്കിയ ഇന്ത്യ 3–1ന് മുന്നിലാണ്. അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയിൽ നടക്കും.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തത്. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ വെസ്ലി മാധവരെയും ടഡിവനാഷെ മരുമനിയും തിളങ്ങി. പവർപ്ലേയിൽ 44 റൺസ് വഴങ്ങിയപ്പോൾ ഒരു വിക്കറ്റുപോലും വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിച്ചില്ല. 63 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സിംബാബ്‍വെയ്ക്കു വേണ്ടി നേടിയത്.