പിന്നീടെത്തിയ മൊഹീന്ദർ അമർനാഥ് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. ബാറ്റിങ്ങിലും ബൗളിങിലും നിർണായക പങ്കുവഹിച്ച മൊഹീന്ദർ അമർനാഥാണ് 26 റൺസ് നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് അമർനാഥാണ്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും 54.4 ഓവറിൽ 183 റൺസാണ് ഇന്ത്യ നേടിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ആൻഡി റോബർട്ട്‌സും മാൽക്കം മാർഷലുമാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി തിളങ്ങിയ ബൗളർമാർ.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കം ലഭിച്ചു, ഓപ്പണർമാരായ ഗോർഡൻ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്‌നസും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ, ഹെയ്‌നെസിനെ പുറത്താക്കി മൊഹീന്ദർ അമർനാഥ് ഈ കൂട്ടുകെട്ട് തകർത്തതോടെ ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ ലഭിച്ചു.
ഇന്നിംഗ്‌സിലുടനീളം തകർപ്പൻ ബൗളിങ് നടത്തിയ അമർനാഥ് 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മദൻ ലാലിന്റെയും അമർനാഥിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ ഇടയ്ക്കിടെ വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സമ്മർദത്തിലാക്കി.
അക്കാലത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന വിവ് റിച്ചാർഡ്‌സിനെ പുറത്താക്കാൻ കപിൽ ദേവ് ഒരു മികച്ച റണ്ണിംഗ് ക്യാച്ച് എടുത്തതാണ് മത്സരത്തിന്റെ വഴിത്തിരിവായത്. ഈ ക്യാച്ച് മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി, വെസ്റ്റ് ഇൻഡീസിന് പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങി.
ഒടുവിൽ, വെസ്റ്റ് ഇൻഡീസ് 52 ഓവറിൽ 140 റൺസിന് പുറത്തായി, ഇന്ത്യയുടെ സ്‌കോറിൽനിന്ന് 43 റൺസ് അകലെ കരീബിയൻ പട വീണു. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത മൊഹീന്ദർ അമർനാഥാണ് മാൻ ഓഫ് ദ മാച്ച്.
1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയം ഇന്ത്യൻ ക്രിക്കറ്റിന് ഒരു സുപ്രധാന നേട്ടവും വഴിത്തിരിവുമായിരുന്നു. ഇത് രാജ്യത്തിന് ആദ്യത്തെ ലോകകപ്പ് ട്രോഫി കൊണ്ടുവരിക മാത്രമല്ല, ഇന്ത്യയിൽ ഒരു ക്രിക്കറ്റ് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. പുതുതലമുറ ക്രിക്കറ്റിലേക്ക് ആകൃഷ്ടരാകാൻ ഈ വിജയം സമ്മാനിച്ചു.
News Summary- India’s victory in the 1983 Cricket World Cup was a monumental achievement and a significant turning point for Indian cricket. It not only brought the country its first World Cup trophy but also sparked a cricketing revolution in India