ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിനെ അപേക്ഷിച്ച് ഒന്നാം ഗ്രൂപ്പിലെ പോരാട്ടങ്ങൾക്ക് കടുപ്പമേറും.
advertisement
രണ്ടു റൗണ്ടുകളായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ഇതിൽ ആദ്യത്തെ റൌണ്ട് യോഗ്യതാ പോരാട്ടമാണ്. ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാണ് നടക്കുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12 എന്ന രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഇതിലേക്ക് നിലവിൽ എട്ട് ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. ആദ്യ റൗണ്ടിൽ നിന്നും യോഗ്യത നേടിയെത്തുന്ന നാല് ടീമുകൾ ഇതിൽ മത്സരിക്കും. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.
അതേസമയം ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന വാർത്തയാണ്. ചിരവൈരികളായ ഇരു ടീമുകളുടെയും പോരാട്ടങ്ങൾ ആരാധകർക്ക് എപ്പോഴും ആവേശം പകരുന്ന നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുവരുടെയും നേർക്കുനേർ പോരാട്ടങ്ങൾ ഇപ്പോൾ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾ അരങ്ങേറുന്ന ഐസിസി ടൂർണമെന്റുകൾക്കായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇരുവരും നേർക്കുനേർ വരുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.