കായിക താരങ്ങള്‍ക്ക് യാത്രയിലുടനീളം ഉപയോഗിക്കാന്‍ കഴിയുന്ന സ്ലീപിംഗ് കിറ്റും നല്‍കും.
ഡോ. മോണിക്ക ശര്‍മ്മയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ സ്ലീപ് അഡ്‌വൈസറായി പാരീസിലേക്ക് പോകുന്നത്. വളരെ മികച്ചൊരു തീരുമാനാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത് അവർ പറഞ്ഞു.
'' ശരിയായ ഉറക്കത്തിന് വേണ്ട സാഹചര്യമൊരുക്കുകയെന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഒളിമ്പിക്‌സ് വില്ലേജില്‍ സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ അത്‌ലറ്റുകളെ ഞങ്ങള്‍ സഹായിക്കും,'' മോണിക്ക ശര്‍മ്മ പറഞ്ഞു.
കായികതാരങ്ങളുമായി ഇവര്‍ ഇതിനോടകം സംസാരിച്ചുകഴിഞ്ഞു. അവര്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെപ്പറ്റിയും ചോദിച്ച് മനസിലാക്കിയെന്നും മോണിക്ക ശര്‍മ്മ പറഞ്ഞു.
advertisement
ഉറക്കത്തെപ്പറ്റി അത്‌ലറ്റുകള്‍ക്കിടയില്‍ അജ്ഞത നിലനില്‍ക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അതേപ്പറ്റി അവരെ ബോധവല്‍ക്കരിക്കുന്നതിനാണ് ആദ്യം താന്‍ മുന്‍ഗണന നല്‍കിയതെന്നും മോണിക്ക പറഞ്ഞു.
കഴിഞ്ഞ ഒളിമ്പിക്‌സുകളെ അപേക്ഷിച്ച് അത്‌ലറ്റുകള്‍ക്ക് പാരീസ് ഒളിമ്പിക്‌സില്‍ വളരെയധികം വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. വേനല്‍ക്കാലമായതിനാല്‍ താപനില ഉയരുന്നത് അത്‌ലറ്റുകളുടെ ഉറക്കം തടസ്സപ്പെടുത്തിയേക്കാം. പ്രത്യേകിച്ചും മുറികളില്‍ എസിയോ ഫാനോ ഇല്ലാത്ത സാഹചര്യം അത്‌ലറ്റുകളുടെ ഉറക്കം സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്.
'ഈ സാഹചര്യത്തെ മറികടക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനായി കായിക താരങ്ങള്‍ക്ക് യാത്രയിലുടനീളം ഉപയോഗിക്കാന്‍ കഴിയുന്ന സ്ലീപിംഗ് കിറ്റുകളും നല്‍കും. സ്ലീപ് മാസ്‌ക്, തലയിണ, ഇയര്‍ പ്ലഗ്, എന്നിവ ഈ കിറ്റില്‍ ഉള്‍പ്പെടുത്തും,' മോണിക്ക ശര്‍മ്മ പറഞ്ഞു.
അത്‌ലറ്റുകള്‍ക്ക് സ്ലീപിംഗ് പോഡുകള്‍ നല്‍കുന്നതിനെപ്പറ്റിയും തങ്ങള്‍ ആലോചിച്ച് വരികയാണെന്ന് മോണിക്ക കൂട്ടിച്ചേർത്തു. കായിക താരങ്ങളുടെ ശരിയായ പ്രകടനത്തിന് ഉറക്കം അനിവാര്യമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.