രണ്ടാം മത്സരത്തില്‍ കളിച്ച കുല്‍ദീപ് യാദവിനും മൊഹമ്മദ് സിറാജിനും അവസരം നഷ്ടമായി. കേദാര്‍ ജാവവും യുസ്വേന്ദ്ര ചാഹലുമാണ് പകരക്കാര്‍. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. അതോടെ മൂന്നാമത്തെ മത്സരം നിര്‍ണ്ണായകമായിരിക്കുകയാണ്.
Also Read: കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ
ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍ മെല്‍ബണിലാണ് മത്സരം നടക്കുന്നത്. മെല്‍ബണിലെ വലിയ ബൗണ്ടറികള്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് കിട്ടാന്‍ സാധ്യത കൂടുമെന്നതിനാല്‍ രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ മുഹമ്മദ് സിറാജിന് പകരം യുസ്വേന്ദ്ര ചാഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 7:54 AM IST