കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ
Last Updated:
രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത നിലനിൽക്കെ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഖത്തറിന് വിജയം.
ദോഹ: ഖത്തറിന് ഇതൊരു മധുര പ്രതികാരം കൂടിയാണ്. രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത നിലനിൽക്കെ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഖത്തറിന് വിജയം. 2-0 നാണ് ഖത്തർ സൗദിയെ തോൽപ്പിച്ചത്.
ഇതോടെ ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യയെ വീഴ്ത്തി ഗ്രൂപ്പ് ഇ ചാമ്ബ്യന്മാരായി ഖത്തര്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തര്‍ സൗദിയെ പരാജയപ്പെടുത്തിയത്. ഖത്തറിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അല്‍മോയസ് അലിയുടെ ഇരട്ട ഗോളുകളാണ് ഖത്തറിനെ വിജയത്തിലേക്ക് നയിച്ചത്.
ഖത്തറിന്റെ മിന്നും താരം അല്ഡമോസ് അലിയുടെ ഇരട്ടഗോൾ മികവിലാണ് ഖത്തർ വിജയിച്ചത്. ഇതോടെ ഈ സീസണ്‍ ഏഷ്യാ കപ്പിൽ അലിയുടെ ഏഴാമത്തെ ഗോളാണ് ഖത്തറിന് വേണ്ടി നേടുന്നത്. ഇനി ഒരു ഗോള് കൂടി നേടിയാല്‍ ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ 1996 ലെ അലി ദെയിയുടെ റെക്കോര്‍ഡിനൊപ്പമെത്തും. മുന്നേറ്റ നിരയിൽ അക്രം അഫിഫ്– അൽമോസ് അലി കൂട്ടുകെട്ടു തന്നെയായിരുന്നു ഖത്തറിന്റെ തുറുപ്പ് ചീട്ട്. ഉത്തര കൊറിയയെ തകർത്തു തരിപ്പണമാക്കിയത് ഈ മുന്നേറ്റത്തിന്റെ കരുത്തായിരുന്നു.
advertisement
നാല് തവണ ക്വാര്‍ട്ടറിലെത്തിയ ഖത്തര്‍ ഇനി ഇറാക്കിനെയാണ് നേരിടുക. മൂന്നു തവണ ചാമ്ബ്യന്മാരായ സൗദി നേരിടേണ്ടത് ജപ്പാനെയാണ്. എന്നാൽ ഇന്നത്തെ മൽസര ഫലം ഇരു ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമല്ല. ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സമയത്താണ് ഇരു രാജ്യങ്ങളും നേർക്കുനേർ മത്സരിക്കാൻ ഇറങ്ങിയത്.
advertisement
2017ല്‍ ഖത്തറിനെതിരെ സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധവും മറ്റും ഇതിന്റെ ഭാഗമായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതയില്‍ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഖത്തറിൽ നിന്നും പുറംലോകത്തേക്ക് കടക്കാന്‍ സാധിക്കുന്ന ഏക കരമാര്‍ഗം സൗദി അറേബ്യ അടച്ചിരുന്നു. ചരക്ക് എത്തിയിരുന്ന ദുബായിലെ തുറമുഖത്ത് നിന്ന് ഖത്തറിലേക്ക് കപ്പലുകള്‍ തടയപ്പെട്ടു. ഈ സാഹചര്യങ്ങൾക്കിടയിലായിരുന്നു ഏഷ്യാ കപ്പ് ഫുട്ബോൾ മത്സരവും നടന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 12:05 AM IST