ശിഖര്‍ ധവാന്‍ (75), അമ്പാട്ടി റായിഡു (13) എന്നിവരായിരുന്നു വിജയ നിമിഷം ക്രീസില്‍. രോഹിത് ശര്‍മ (11), വിരാട് കോഹ്‌ലി (45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 38 ഓവറില്‍ 157 റണ്ണിന് ഔള്‍ ഔട്ടാവുകയായിരുന്നു.
Also Read: ബൗളർമാർ തകർത്തു; ഇന്ത്യക്ക് 158 റൺസിന്റെ വിജയലക്ഷ്യം
നായകന്‍ കെയ്ന്‍ വില്യംസന്‍ ഒഴികെയുള്ള ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടതാണ് ന്യൂസീലന്‍ഡിന് തിരിച്ചടിയായത്. 36ാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ച വില്യംസന്‍ 81 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 64 റണ്‍സാണ് മത്സരത്തില്‍ നേടിയത്.
advertisement
നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലുമാണ് ന്യൂസിലഡ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. കേദാര്‍ ജാദവും ഒരു വിക്കറ്റും നേടി. ഇന്നത്തെ പ്രകടനത്തിനിടെ മുഹമ്മദ് ഷമി ഏകദിനത്തില്‍ 100 വിക്കറ്റും പൂര്‍ത്തിയാക്കി. ന്യൂസിലന്‍ഡ് നിരയില്‍ ആറു താരങ്ങളാണ് രണ്ടക്കം കടക്കാതെ പുറത്തായത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 5(9), കോളിന്‍ മണ്‍റോ 8(9), റോസ് ടെയ്ലര്‍ 24(41), ,ടോം ലാതം 11 (10)), ഹെന്റി നിക്കോള്‍സ് 12 (17), മിച്ചല്‍ സാന്റ്‌നര്‍ 14 (21), ഡഗ് ബ്രേസ്വെല്‍ 7 (15), ലോക്കി ഫെര്‍ഗൂസന്‍ 0 (3), ട്രെന്റ് ബോള്‍ട്ട് 1 (10)എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ടിം സൗത്തി 9 റണ്‍സോടെ പുറത്താകാത നിന്നു.