ബൗളർമാർ തകർത്തു; ഇന്ത്യക്ക് 158 റൺസിന്റെ വിജയലക്ഷ്യം
Last Updated:
കുൽദീപ് യാദവിന് നാലു വിക്കറ്റ്, ഷമിക്ക് മൂന്ന്
നേപ്പിയർ: ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 158 റൺസ്. നായകൻ കെയ്ൻ വില്യംസൻ ഒഴികെയുള്ള ആർക്കും ഫോമിലെത്താൻ സാധിക്കാതെ പോയതോടെ ന്യൂസീലൻഡ് 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 36ാം ഏകദിന അർധസെഞ്ചുറി കുറിച്ച വില്യംസൻ 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 11 റൺസ് എന്ന നിലയിലാണ്. ശിഖർ ധവാൻ (9), രോഹിത് ശർമ (രണ്ട്) എന്നിവരാണ് ക്രീസിൽ.
നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ന്യൂസിലാന്റിനെ തകർത്തത്. കേദാർ ജാദവും ഒരു വിക്കറ്റ്. നേടി. ഇന്നത്തെ മൽസരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തിൽ 100 വിക്കറ്റും പൂർത്തിയാക്കി. ന്യൂസിലാന്റ് നിരയിൽ ആറു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. മാർട്ടിൻ ഗപ്റ്റിൽ 5(9), കോളിൻ മൺറോ 8(9), റോസ് ടെയ്‌ലർ 24(41), ,ടോം ലാതം 11 (10)), ഹെന്റി നിക്കോൾസ് 12 (17, മിച്ചൽ സാന്റ്നർ 14(21), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 64 (81) ഡഗ് ബ്രേസ്‌വെൽ 7(15), ലോക്കി ഫെർഗൂസൻ 0(3), ട്രെന്റ് ബോൾട്ട് 1(10)എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടിം സൗത്തി 9 റൺസോടെ പുറത്താകാത നിന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2019 10:57 AM IST