TRENDING:

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ T20 ഫൈനലിൽ; ഇത് മൂന്നാം തവണ

Last Updated:

ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഗ്ലണ്ടിനെ 68 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ട് ഡിഫെൻഡിങ് ചാമ്പ്യന്മാരാണ്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ്, ഇപ്പോൾ ടി20 ലോകകപ്പ് എന്നിങ്ങനെ 12 മാസത്തിനുള്ളിൽ മൂന്ന് ഐസിസി ഗ്ലോബൽ ഫൈനലുകളിൽ രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി എന്ന പ്രത്യേകത കൂടിയുണ്ട്.
advertisement

നിർണായക ദിവസങ്ങളിൽ സ്‌കോർ ചെയ്യാത്തതിന് എല്ലായ്‌പ്പോഴും വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ, 39 പന്തിൽ നിന്ന് 57 റൺസ് സംഭാവന നൽകി. 36 പന്തിൽ 47 റൺസ് നേടിയ സൂര്യകുമാർ യാദവിനും 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ രണ്ട് മികച്ച സിക്സറുകളും മാച്ച് ഹൈലൈറ്റാണ്.

രവീന്ദ്ര ജഡേജ (17), അക്സർ പട്ടേൽ (10) എന്നിവരും വമ്പൻ സംഭാവനകൾ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പകുതിയിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 16.4 ഓവറിൽ 103 റൺസിന് പുറത്തായി.

advertisement

ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2022-ൽ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത ചരിത്രത്തിനുള്ള മറുപടിയാണ് ഇത്. അന്ന് പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ബാറ്റിംഗിന് തടസം സൃഷ്‌ടിച്ചിരുന്നു.

10 വർഷങ്ങൾ ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ കാണുന്നത്.

രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിൻ്റെയും നിർണായക ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 5.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 40 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് 39 പന്തിൽ 57 റൺസെടുത്തപ്പോൾ സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിൽ അക്‌സർ പട്ടേൽ 23ന് 3 എന്ന നിലയിൽ ഇംഗ്ലണ്ടിൻ്റെ തേരോട്ടം തകർത്തപ്പോൾ, കുൽദീപ് യാദവ് 19 പന്തിൽ 3 വിക്കറ്റ് വീഴ്ത്തി.

advertisement

Summary: India triumphs over England by a margin of 68 runs, securing their spot in the T20 World Cup finals. They are set to clash with South Africa for the ultimate showdown. India ends a decade-long wait for a finals appearance, reminiscent of their historic victory in the inaugural World Cup final back in 2007

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ T20 ഫൈനലിൽ; ഇത് മൂന്നാം തവണ
Open in App
Home
Video
Impact Shorts
Web Stories