ലോകകപ്പില്‍ ഓസീസും ന്യൂസിലന്‍ഡും ഇന്ത്യയും ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായ് മത്സരിക്കുന്നത് ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ്. ഇതുകൊണ്ട് തന്നെയാണ് ഈ മൂന്നു രാജ്യങ്ങലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നത്.
Also Read: സെമിയിലേക്ക് ആരൊക്കെ? മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരാടുന്നത് ആറു ടീമുകള്‍; സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇംഗ്ലണ്ട് സെമി ബര്‍ത്തിലേക്ക് ഒരുചുവട് കൂടി അടുക്കുകയും മറ്റു മൂന്ന് ടീമുകളും പുറത്തേക്കുള്ള വഴിയിലുമെത്തും. പക്ഷേ ഇന്ത്യയുടെ സാധ്യതകളെ ഇത് ബാധിക്കുകയുമില്ല. ഫലം മറിച്ചാണെങ്കില്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും സാധ്യതകള്‍ അവശേഷിക്കും അവരുടെ മറ്റു മത്സരങ്ങളാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
advertisement
ഇംഗ്ലണ്ട്
ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ കാര്യം പരുങ്ങലിലാണ്. 7 കളിയില്‍ 8 പോയിന്റ്. ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തോല്‍പിച്ചാല്‍ 12 പോയിന്റാകും. രണ്ടും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനം ഉറപ്പ്. ഒന്നു മാത്രമാണ് ജയിക്കുന്നതെങ്കില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ ഓരോ മത്സരം തോല്‍ക്കണം. അപ്പോള്‍ 10 പോയിന്റുമായി ശ്രീലങ്ക ഇവര്‍ക്കു മുന്‍പില്‍ എത്തും. ഏറ്റവും കൂടുതല്‍ വിജയമുള്ള ഇംഗ്ലണ്ട് സെമി കളിക്കുകയും ചെയ്യും. ഇന്ത്യയോടും ന്യുസീലന്‍ഡിനോടും തോറ്റാല്‍ ഇംഗ്ലണ്ടിന് മുന്നേറാന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം.
ബംഗ്ലാദേശ്
പാക്കിസ്ഥാനെയും ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന് 11 പോയിന്റാവും. സെമിയിലെത്തണമെങ്കില്‍ ശ്രീലങ്കയും ഇംഗ്ലണ്ടും പാകിസ്ഥാനും ഓരോ മത്സരം എങ്കിലും തോല്‍ക്കണം. ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ കടുവകള്‍ക്ക് അവസാന നാലില്‍ ഇടം പിടിക്കുന്നത് ഏതാണ്ട് അസാധ്യമാകും.
പാക്കിസ്ഥാന്‍
ബംഗ്ലാദേശിന്റെ അതേ അവസ്ഥയിലാണ് പാകിസ്ഥാനും. ഇനി അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് എതിരാളികളെന്നത് പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നു. രണ്ട് മത്സരവും ജയിക്കുകയും ഇംഗ്ലണ്ട് ഒരു കളി തോല്‍ക്കുകയും ചെയ്തല്‍ സെമി ബര്‍ത്ത് ഉറപ്പ്. അല്ലെങ്കില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഇനിയുള്ള എല്ലാ മത്സരവും തോല്‍ക്കണം. രണ്ടില്‍ ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്റെ കാര്യം ബുദ്ധിമുട്ടാകും.
ശ്രീലങ്ക
7 കളിയില്‍ നിന്ന് 7 പോയിന്റുള്ള ബംഗ്ലാദേശോ പാകിസ്ഥാനോ അടുത്ത രണ്ടും ജയിച്ചാല്‍ പോയിന്റ് നിലയില്‍ ശ്രീലങ്കയെ മറികടക്കാം. എന്നാല്‍ ഇരു ടീമും ഒരു കളി മാത്രമാണ് ജയിക്കുന്നതെങ്കില്‍ ശ്രീലങ്കക്ക് പേടിക്കേണ്ട. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് വരാനിരിക്കുന്ന ഒരു മത്സരം എന്നതും ശ്രദ്ധേയം. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഭീഷണി ഒഴിഞ്ഞാല്‍ പിന്നെയുള്ളത് ഇംഗ്ലണ്ടാണ്. ഇംഗ്ലണ്ടിന് ഇപ്പോള്‍ 7 കളിയില്‍ 4 ജയവുമായി 8 പോയിന്റുണ്ട്. ഇനിയുള്ള ഒരു മത്സരം ജയിച്ചാല്‍ അവര്‍ക്ക് 5 ജയത്തില്‍ നിന്ന് 10 പോയിന്റാകും. അങ്ങനെ വന്നാല്‍ ലങ്കന്‍ പ്രതീക്ഷകള്‍ അവിടെ അവസാനിക്കും.