ICC World cup: സെമിയിലേക്ക് ആരൊക്കെ? മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരാടുന്നത് ആറു ടീമുകള്‍; സാധ്യതകള്‍ ഇങ്ങനെ

Last Updated:

നിലവില്‍ മൂന്നു ടീമുകള്‍ ലോകകപ്പില്‍ നിന്നും പുറത്തായിട്ടുണ്ട്.

ലണ്ടന്‍: ലോകകപ്പില്‍ ഇതുവരെ സെമി ഉറപ്പിച്ചത് ഓസ്‌ട്രേലിയ മാത്രമാണ്. ജയ പരാജയങ്ങള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ മറ്റു ടീമുകളെല്ലാം ആശങ്കയിലാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. നിലവില്‍ മൂന്നു ടീമുകള്‍ ലോകകപ്പില്‍ നിന്നും പുറത്തായിട്ടുണ്ട്.
ഏഴില്‍ ആറും ജയിച്ചാണ് ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചത്. ഇന്ത്യക്കെതിരെ മാത്രമായിരുന്നു ചാമ്പ്യന്‍മാരുടെ തോല്‍വി. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, വിന്‍ഡീസ് ടീമുകള്‍ സെമിയിലെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അവേശഷിക്കുന്ന മൂന്ന് സെമി ബര്‍ത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്.
ഇന്ത്യ
ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങലില്‍ ഒന്നില്‍ ജയിച്ചാല്‍ മതി ഇന്ത്യക്ക് സെമിയിലെത്താന്‍. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരെയാണ് ഇനി നേരിടാനുള്ളത്.
advertisement
ന്യുസീലന്‍ഡ്
ബാക്കിയുള്ളത് രണ്ട് മല്‍സരം. ഒരു ജയം സെമി ഉറപ്പിക്കും. എന്നാല്‍ ഇംഗ്‌ളണ്ടും ഓസ്‌ട്രേലിയയുമാണ് ഇനി എതിരാളികള്‍. രണ്ടും തോറ്റാലും മറ്റ് മത്സരഫലങ്ങള്‍ അനുകൂലമായാണ് കിവീസിന് അവസാന നാലില്‍ കടക്കാം.
ഇംഗ്ലണ്ട്
ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ കാര്യമാണ് പരുങ്ങലില്‍. 7 കളിയില്‍ 8 പോയിന്റ്. ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തോല്‍പിച്ചാല്‍ 12 പോയിന്റാകും. രണ്ടും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനം ഉറപ്പ്. ഒന്നു ാത്രമാണ് ജയിക്കുന്നതെങ്കില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ ഓരോ മത്സരം തോല്‍ക്കണം. അപ്പോള്‍ 10 പോയിന്റുമായി ശ്രീലങ്ക ഇവര്‍ക്കു മുന്‍പില്‍ എത്തും. ഏറ്റവും കൂടുതല്‍ വിജയമുള്ള ഇംഗ്ലണ്ട് സെമി കളിക്കുകയും ചെയ്യും. ഇന്ത്യയോടും ന്യുസീലന്‍ഡിനോടും തോറ്റാല്‍ ഇംഗ്ലണ്ടിന് മുന്നേറാന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം.
advertisement
ബംഗ്ലാദേശ്
പാക്കിസ്ഥാനെയും ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന് 11 പോയിന്റാവും. സെമിയിലെത്തണമെങ്കില്‍ ശ്രീലങ്കയും ഇംഗ്ലണ്ടും പാകിസ്ഥാനും ഓരോ മത്സരം എങ്കിലും തോല്‍ക്കണം. ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ കടുവകള്‍ക്ക് അവസാന നാലില്‍ ഇടം പിടിക്കുന്നത് ഏതാണ്ട് അസാധ്യമാകും.
പാക്കിസ്ഥാന്‍
ബംഗ്ലാദേശിന്റെ അതേ അവസ്ഥയിലാണ് പാകിസ്ഥാനും. ഇനി അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് എതിരാളികളെന്നത് പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നു. രണ്ട് മത്സരവും ജയിക്കുകയും ഇംഗ്ലണ്ട് ഒരു കളി തോല്‍ക്കുകയും ചെയ്തല്‍ സെമി ബര്‍ത്ത് ഉറപ്പ്. അല്ലെങ്കില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഇനിയുള്ള എല്ലാ മത്സരവും തോല്‍ക്കണം. രണ്ടില്‍ ഒന്നില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്റെ കാര്യം ബുദ്ധിമുട്ടാകും.
advertisement
ശ്രീലങ്ക
നിലവില്‍ 6 പോയിന്റുള്ള ശ്രീലങ്കക്ക് ബാക്കിയുള്ള മൂന്നില്‍ രണ്ടിലെങ്കിലും ജയിച്ചാലേ പ്രതീക്ഷയുള്ളൂ. ഇംഗ്ലണ്ട് ഒരു മത്സരം തോല്‍ക്കുകയും വേണം. 2 മത്സരമേ ലങ്ക ജയിക്കുന്നുള്ളൂ എങ്കില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും പാക്കിസ്ഥാനും ഓരോ മത്സരം വീതം തോല്‍ക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup: സെമിയിലേക്ക് ആരൊക്കെ? മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരാടുന്നത് ആറു ടീമുകള്‍; സാധ്യതകള്‍ ഇങ്ങനെ
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement