TRENDING:

വനിതാ ടി 20 ലോകകപ്പ്: സെമി ഫൈനല്‍ ലൈനപ്പായി; ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗയാന: വനിതാ ടി 20 ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടാണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ചാംപ്യന്‍മാരായതോടെയാണ് വീണ്ടും ഇന്ത്യാ- ഇംഗ്ലണ്ട് പോരാട്ടത്തിന് കളമൊരുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ .
advertisement

ആദ്യ സെമിയില്‍ ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ വിന്‍ഡീസ് ഓസ്‌ട്രേലിയയെ നേരിടും. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ഇന്ത്യയെ അവസാന നിമിഷം ഇംഗ്ലണ്ട് വീഴ്ത്തുകയായിരുന്നു. ഒമ്പത് റണ്ണിനായിരുന്നു അന്ന് ഇംഗ്ലണ്ട് ജയിച്ചത്.

തനിക്ക് വേണ്ടതൊക്കെ വിരാട് ചെയ്യുന്നുണ്ട്; നമ്മളത് അനുവദിക്കുകയാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍

ട്വന്റി-20 വനിതാ ലോകകപ്പില്‍ രണ്ടുതവണ സെമിയിലെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഹര്‍മന്‍പ്രീതിനും സംഘത്തിനും ഈ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയും. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ടി 20 ലോകകപ്പ്: സെമി ഫൈനല്‍ ലൈനപ്പായി; ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ