തനിക്ക് വേണ്ടതൊക്കെ വിരാട് ചെയ്യുന്നുണ്ട്; നമ്മളത് അനുവദിക്കുകയാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍
Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ ബിഷന്‍ സിങ്ങ് ബേദി. നായകന്റെ രാജ്യം വിടല്‍ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ബേദിയുടെ വിമര്‍ശനങ്ങള്‍. നേരത്തെ കോഹ്‌ലിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ രാജിവെച്ചതിനെക്കുറിച്ചാണ് ബേദിയുടെ പരാമര്‍ശങ്ങള്‍.
'ഇത് തന്നെയാണ് ഞാന് പറയുന്നത് ഒരാള്‍ (കോഹ്‌ലി) അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. നമ്മള്‍ അത് അനുവദിച്ച് കൊടുക്കുന്നുമുണ്ട്. കുംബ്ലെ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക? അത്രയ്ക്ക് സൗമ്യനായാണ് അദ്ദേഹം തന്റെ പദവി രാജിവെച്ചത്' ബേദി പറഞ്ഞു.
കളത്തിലെ കോഹ്‌ലിയെപ്പോലെ അക്രമണോത്സുകതയുള്ള ഒരു താരവും ടീമില്‍ ഇല്ലെന്ന് പറഞ്ഞ ബേദി ഇക്കാര്യത്തില്‍ ടീമും നായകനും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'കോഹ്‌ലിയെപ്പോലെ അത്രയും അക്രമണോത്സുകതയും തീക്ഷ്ണതയുമുള്ള മറ്റൊരു താരമില്ല. പക്ഷേ കോഹ്‌ലിയുടെ ഈ തീക്ഷ്ണത ടീമിന്റെ മൊത്തം തീക്ഷ്ണതക്കപ്പുറമാണ്. ടീമും കോഹ്‌ലിയും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ അന്തരമുണ്ട്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കോഹ്‌ലിയില്‍ വ്യത്യാസം കാണാം' ബേദി പറയുന്നു.
advertisement
ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനത്തെക്കുറിച്ച് സംസാരിച്ച ബേദി ഈ ടീം നല്ല ടീമാണെന്നും പക്ഷേ ഇതേ ടീം ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പോയപ്പോല്‍ മോശം ടീമായിരുന്നെന്നും ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2018 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
തനിക്ക് വേണ്ടതൊക്കെ വിരാട് ചെയ്യുന്നുണ്ട്; നമ്മളത് അനുവദിക്കുകയാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍










