TRENDING:

ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Last Updated:

16 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരമാണ് മുപ്പത്തിയേഴുകാരനായ വേണുഗോപാല്‍ റാവു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരമാണ് മുപ്പത്തിയേഴുകാരനായ വേണുഗോപാല്‍ റാവു. 218 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.
advertisement

2005 ജൂലായ് 30 ന് ഡാംബുള്ളയില്‍ അരങ്ങേറ്റ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 61 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കരിയറിലെ ഏക അര്‍ധ സെഞ്ച്വറിയും അത് തന്നെയാണ്. 2006 ല്‍ വിന്‍ഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്.

Also Read: 'ഇത് അസംബന്ധവും അപമാനകരവും'; രോഹിത് ശർമയുമായി ഭിന്നതയിലെന്ന വാർത്തകൾ തള്ളി വിരാട് കോഹ്ലി

ആഭ്യന്തര ക്രിക്കറ്റില്‍ 121 മത്സരങ്ങളില്‍ നിന്ന് 17 സെഞ്ചുറിയും 30 അര്‍ധ സെഞ്ചുറിയുമുള്‍പ്പെടെ 7081 റണ്‍സ് നേടി. ആന്ധ്രാപ്രദേശിനെക്കൂടാതെ ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രഞ്ജി ട്രോഫിയില്‍ വേണുഗോപാല്‍ റാവു കളിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു