'ഇത് അസംബന്ധവും അപമാനകരവും'; രോഹിത് ശർമയുമായി ഭിന്നതയിലെന്ന വാർത്തകൾ തള്ളി വിരാട് കോഹ്ലി

Last Updated:

'ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാൻ'

മുംബൈ: ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ടീമില്‍ ചേരി തിരിവാണെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ വിരാട് വാര്‍ത്ത അസംബന്ധമാണെന്നും പ്രതികരിച്ചു. 'പുറത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. പക്ഷെ അങ്ങനെയല്ല. ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കില്‍ ടീം ഇത്ര നന്നായി കളിക്കില്ല. ഏഴാം സ്ഥാനത്തു നിന്നുമാണ് ഒന്നാമത് എത്തിയത്. താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമില്ലെങ്കില്‍ ഇത് സാധിക്കില്ല'- വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു കോഹ്ലിയുടെ പ്രതികരണം.
'ഇത് അമ്പരപ്പിക്കുന്നതും അസംബന്ധവും അതുപോലെ തന്നെ അപമാനകരവുമാണ്. കളിയില്‍ നിന്നും ശ്രദ്ധമാറുകയാണ്. പുറത്തുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരാണ്. ഡ്രസ്സിങ് റൂമിനെ കുറിച്ച് ആളുകള്‍ നുണകളും ഭാവനകളും ഉണ്ടാക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന ഒന്നുമില്ല'- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
advertisement
'എന്റെ അഭിപ്രായത്തില്‍ ഇതുപോലുള്ള വാര്‍ത്ത വായിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആളുകള്‍ നമ്മള്‍ എത്ര നന്നായി കളിച്ചെന്നാണ് പറയുന്നത്. പക്ഷെ നമ്മളിവിടെ നുണകള്‍ പ്രചരിക്കുകയും നെഗറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ്. ഇത് വല്ലാതെ കടന്നു പോയെന്ന് തോന്നുന്നു. ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടടിക്കുകയാണ്. ഡ്രസ്സിങ് റൂമില്‍ വന്നാല്‍ നിങ്ങള്‍ക്കു തന്നെ അവിടുത്തെ ആരോഗ്യകരമായ അന്തരീക്ഷം കാണാം. നുണകളെ വിശ്വസിപ്പിക്കാനാണ് ശ്രമം'- ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
'ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാനാണ്. ഇവിടെ ചിലര്‍ അപ്പോള്‍ ടീമിനെ താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്'- ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. പരിശീലകൻ എന്ന നിലയിൽ രവിശാസ്ത്രി മികവ് കാട്ടിയെന്നും ശാസ്ത്രി തന്നെ ആ സ്ഥാനത്ത് തുടരുന്നതിലാണ് താൽപര്യം കോഹ്ലി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇത് അസംബന്ധവും അപമാനകരവും'; രോഹിത് ശർമയുമായി ഭിന്നതയിലെന്ന വാർത്തകൾ തള്ളി വിരാട് കോഹ്ലി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement