നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിങ് നിര ചെറുത്ത് നില്‍പ്പിന് പോലും ശ്രമിക്കാതെ തകരുകയായിരുന്നു. മൂന്നാം ദിനത്തില്‍ മികച്ച പ്രകടനവുമായി ചെറുത്ത് നില്‍പ് നടത്തിയ പൂജാരെയും കോഹ്ലിയും തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ഒരു റണ്‍സ് പോലും എടുക്കാനാകാതെയാണ് പൂജാരെ നാലാം ദിനം പുറത്തായത്. 189 പന്തില്‍ നിന്ന് 91 റണ്‍സെടുത്തിരുന്നു പൂജാര.
155 പന്തുകളില്‍ നിന്ന് നായകന്‍ കോഹ്ലി 55 റണ്‍സുമായി പൊരുതാന്‍ ശ്രമിച്ചെങ്കിലും റോബിന്‍സണ്‍ പുറത്തയച്ചു. 237ന് നാലിന് എന്ന നിലയിലായി ഇന്ത്യ. പിന്നാലെ എത്തിയ അജിങ്ക്യ രഹാനെ പത്ത് റണ്‍സുമായി പുറത്തായി. പുറകെ എത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഒരു റണ്‍സ് മാത്രമെടുത്ത് റോബിന്‍സണ്‍ പുറത്തേക്കയച്ചു.
advertisement
ആറു റണ്‍സെടുത്ത ഷമിയെ മോയിന്‍ അലി ബൗള്‍ഡാക്കി. രണ്ട് റണ്‍സ് എടുത്ത ഇഷാന്ത് ശര്‍മയെ ബട്‌ലറിന്റെ കൈയിലെത്തിച്ച് റോബിന്‍സണ്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. പിന്നാലെ എത്തിയ സിറാജും രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇംഗ്ലണ്ട് 432 റണ്‍സ് നേടി 354 റണ്‍സിന്റെ ലീഡ് നേടി. റോബിന്‍സണിന്റെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് വിജയം ഒരുക്കി നല്‍കിയത്. ക്രെയ്ദഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സ്‌കോര്‍: ഇന്ത്യ- 78&328
ഇംഗ്ലണ്ട്- 432