TRENDING:

ന്യൂസിലൻഡിനെ തകർത്ത് പരമ്പര; ഏകദിനത്തിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ

Last Updated:

പരമ്പരക്ക് മുന്‍പ് മൂന്നാം റാങ്കായിരുന്നു ഇന്ത്യക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻഡോർ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യ ഏകദിനത്തിലെ ഒന്നാം റാങ്ക് തിരികെ പിടിച്ചു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ ഐസിസി ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി.
(AFP Image)
(AFP Image)
advertisement

പരമ്പരക്ക് മുന്‍പ് മൂന്നാം റാങ്കായിരുന്നു ഇന്ത്യക്ക്. റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നിലുള്ള ന്യൂസിലന്‍ഡിനെ തകർത്തതോടെ ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി. 114 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലൻഡ് നാലാം റാങ്കിലേക്ക് വീണു.

Also Read- ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ജയം 90 റൺസിന്

113 പോയിന്റുമായി ഇംഗ്ലണ്ടാണ് പട്ടികയില്‍ രണ്ടാമത്. 112 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതുണ്ട്. 111 പോയന്റാണ് കിവീസിനുള്ളത്. പാകിസ്താനാണ് അഞ്ചാം റാങ്കില്‍.

advertisement

Also Read- തിരുമ്പി വന്താച്ച്; മൂന്ന് വര്‍ഷത്തിനുശേഷം രോഹിത് ശർമക്ക് സെഞ്ചുറി; ഒപ്പം റെക്കോർഡും

ഇതോടെ ട്വന്റി 20യിലും ഏകദിനത്തിലും ഇന്ത്യ ഒന്നാം റാങ്കിലെത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതാണ്.

advertisement

ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 12 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ന്യൂസിലൻഡിനെ തകർത്ത് പരമ്പര; ഏകദിനത്തിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories