ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് രോഹിത് നേടിയത്. 46 സെഞ്ച്വറികളുമായി വിരാട് കോലിയും 49 സെഞ്ച്വറികളുമായി സച്ചിൻ തെൻഡുൽക്കറുമാണ് ഇവർക്കു മുന്നിലുള്ളത്. 2020 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ നടന്ന മൽസരത്തിലാണ് രോഹിത് ശർമ അവസാനമായി സെഞ്ച്വറി നേടിയത്.